---
title: "പ്രിയതമയുടെ വേർപാട് താങ്ങാനായില്ല...! ഭാര്യ മരിച്ച് ഒരു മാസം തികയും മുൻപേ ഭർത്താവും അതേ മുറിയിൽ ജീവനൊടുക്കി"
english_title: "Kasaragod Parappa Pavithran Suicide Wife Death Followed News"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382135/kasaragod-parappa-husband-found-dead-in-same-room-after-wifes-death"
published_at: "2026-09-11T12:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3ad3ead265_woman-dies-snake-bite-kollam-kadakkal-treatment-trivandrum-medical-college.jpg"
keywords: ["Suicide Case", "Pavithran Suicide", "Kasaragod Suicide"]
---

# പ്രിയതമയുടെ വേർപാട് താങ്ങാനായില്ല...! ഭാര്യ മരിച്ച് ഒരു മാസം തികയും മുൻപേ ഭർത്താവും അതേ മുറിയിൽ ജീവനൊടുക്കി

> **Lead Summary:** **കാസർകോട്: **ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുൻപേ ഭർത്താവിനെയും അതേ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പരപ്പ കൊട്ടമടലിലെ പവിത്രൻ ആണ് മരിച്ചത്. കഴിഞ്ഞ മാസം 14-നായിരുന്നു പവിത്രന്റെ ഭാര്യ ഗീത ജീവനൊടുക്കിയത്.

## Article Content

**കാസർകോട്: **ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുൻപേ ഭർത്താവിനെയും അതേ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പരപ്പ കൊട്ടമടലിലെ പവിത്രൻ ആണ് മരിച്ചത്. കഴിഞ്ഞ മാസം 14-നായിരുന്നു പവിത്രന്റെ ഭാര്യ ഗീത ജീവനൊടുക്കിയത്.

ഭാര്യയുടെ വേർപാടിനു ശേഷം പവിത്രൻ വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് പവിത്രനെ കിടപ്പുമുറിയിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ഗീത തൂങ്ങിമരിച്ച അതേ മുറിയിൽ തന്നെയാണ് പവിത്രനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി. പ്രവാസിയായിരുന്ന പവിത്രൻ നാട്ടിൽ തിരിച്ചെത്തിയ ശേഷം റബ്ബർ വെട്ട് ജോലികൾ ചെയ്തുവരികയായിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസിക വിഷമങ്ങൾ ഉള്ളപ്പോൾ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. 'ദിശ' ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)***

**English Summary:**

In a tragic incident at Parappa in Kasaragod, a 58-year-old man named Pavithran was found dead in the same room where his wife Geetha had ended her life a month ago. Relatives stated that Pavithran was deeply distressed following his wife's demise on the 14th of last month. He was rushed to the hospital after being found unresponsive on Thursday night, but could not be saved. Pavithran, a former NRI, was working in the rubber tapping sector. He is survived by two children.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382135/kasaragod-parappa-husband-found-dead-in-same-room-after-wifes-death)