---
title: "ചൂടുകൊണ്ട് പൊരിയുന്ന കേരളത്തിന് ആശ്വാസം; മഴയെത്തുന്നു, 4 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം!"
english_title: "Kerala Rain Alert Today Alappuzha Ernakulam Light Rain Yellow Alert Four Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382109/kerala-rain-alert-today-alappuzha-ernakulam-yellow-alert"
published_at: "2026-09-11T10:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa38fd96c9de_kerala-rain-alert-today-alappuzha-ernakulam-yellow-alert.jpg"
keywords: ["Kerala Weather Today", "Kerala Rain Alert", "Yellow Alert Kerala", "Alappuzha Ernakulam Rain"]
---

# ചൂടുകൊണ്ട് പൊരിയുന്ന കേരളത്തിന് ആശ്വാസം; മഴയെത്തുന്നു, 4 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം!

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ചൂട് കടുക്കുന്നതിനിടെ ആശ്വാസ മഴയെത്തുന്നു. കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് അനുസരിച്ച്, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ആലപ്പുഴ, എറണാകുളം ജില്ലകളിലെ ചിലയിടങ്ങളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ചൂട് കടുക്കുന്നതിനിടെ ആശ്വാസ മഴയെത്തുന്നു. കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് അനുസരിച്ച്, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ആലപ്പുഴ, എറണാകുളം ജില്ലകളിലെ ചിലയിടങ്ങളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ് തീരത്തിനും മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. ഇതിന്റെ ഫലമായി തിങ്കളാഴ്ച വരെ കേരളത്തിൽ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

English Summary:

Thiruvananthapuram: In situation of increasing heat in state, central meteorological department warns that rain will come today as relief. Meteorological department informed that there is possibility of light rain in isolated places in Alappuzha, Ernakulam districts of Kerala in next three hours. As part of caution yellow alert also declared in four districts today. Meteorological department informed that cyclonic circulation which was situated over northern Bay of Bengal and adjoining Bangladesh coastal area has intensified as low pressure over northern Bay of Bengal and nearby areas. As part of this there is possibility of light or moderate rain till Monday.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382109/kerala-rain-alert-today-alappuzha-ernakulam-yellow-alert)