---
title: "വലയിലായത് വന്‍ സ്രാവുകള്‍...! വയനാട്ടില്‍ എം.ഡി.എം.എ വേട്ടയില്‍ ലഹരി കൈമാറിയവര്‍ കൂടി പിടിയില്‍"
english_title: "Wayanad Police MDMA Drug Bust Two More Arrested Muthanga Kottur Cases"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382107/wayanad-police-mdma-drug-bust-two-arrested-muthanga-kottur"
published_at: "2026-09-11T10:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa38a44c4dc4_wayanad-police-mdma-drug-bust-two-arrested-muthanga-kottur.jpg"
keywords: ["Wayanad Police MDMA", "Muthanga Drug Case", "Ambalavayal Kottur Drug Bust", "MDMA Arrest Kerala"]
---

# വലയിലായത് വന്‍ സ്രാവുകള്‍...! വയനാട്ടില്‍ എം.ഡി.എം.എ വേട്ടയില്‍ ലഹരി കൈമാറിയവര്‍ കൂടി പിടിയില്‍

> **Lead Summary:** **സുല്‍ത്താന്‍ബത്തേരി: ല**ഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളെയും വയനാട് പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. തൃശൂര്‍ ചേലക്കര അന്ത്രോട്ടില്‍ വീട്ടില്‍ എ.കെ ധനൂപ് , ബത്തേരി പള്ളിക്കണ്ടി കല്ലുവയല്‍ ജാസിം അലി എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**സുല്‍ത്താന്‍ബത്തേരി: ല**ഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളെയും വയനാട് പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. തൃശൂര്‍ ചേലക്കര അന്ത്രോട്ടില്‍ വീട്ടില്‍ എ.കെ ധനൂപ് , ബത്തേരി പള്ളിക്കണ്ടി കല്ലുവയല്‍ ജാസിം അലി എന്നിവരാണ് അറസ്റ്റിലായത്.

മുത്തങ്ങയിലും അമ്പലവയല്‍ കോട്ടൂരിലും എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ ചോദ്യം ചെയ്തുള്ള തുടരന്വേഷണത്തിലാണ് ഇവര്‍ക്ക് ലഹരി കൈമാറിയവര്‍ പിടിയിലായത്. സ്കൂട്ടറിന്റെ വൈസറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 17.188 ഗ്രാം എം.ഡി.എം.എയുമായി ജൂലൈ 27ന് മുത്തങ്ങയില്‍ വെച്ച് കോഴിക്കോട് രാമനാട്ടുകര തയ്യില്‍ വീട്ടില്‍ കെ. ഫഹദ് (25)നെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു.

ഇതിന്റെ തുടര്‍ അന്വേഷണത്തിലാണ് ഇയാള്‍ക്ക് ലഹരി കൈമാറിയ എ.കെ ധനൂപിനെ ബംഗളൂരുവിലെ ഫ്‌ളാറ്റില്‍നിന്നും ഈ മാസം എട്ടാം തീയതി പിടികൂടിയത്. 2026 ജൂലൈ 20ന് അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയിലെ കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ വേണുഗോപാലിനെ (35) 124.39 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു.

ഈ സംഭവത്തില്‍ ഇയാള്‍ക്ക് രാസലഹരി കൈമാറിയ പള്ളിക്കണ്ടി കല്ലുവയല്‍ ജാസിം അലിയെ ബുധനാഴ്ച വൈകുന്നേരം ബത്തേരിയില്‍ നിന്ന് അമ്പലവയല്‍ പൊലീസ് പിടികൂടുകയായിരുന്നു.

English Summary:

Sulthan Bathery: Wayanad police continues hunt tracking drug sellers and links in distribution chain. In follow-up investigation after questioning accused caught with MDMA in Muthanga and Ambalavayal Kottur, those who handed over drugs to them were also caught. A.K. Dhanoop (27), Anthrottil House, Chelakkara, Thrissur, and Jasim Ali (30), Pallikkandy Kalluvayal, Bathery were arrested. On July 27, K Fahad (25), Thayyil House, Ramanattukara, Kozhikode was caught with 17.188 gram MDMA hidden in bag inside scooter visor at Muthanga by district anti-drug squad and Bathery police. In its follow-up investigation, A.K. Dhanoop who handed over drug to him was caught from flat in Bangalore on 8th of this month. In incident of arresting Venugopalan (35), Thannikkal House, Munderi, Kalpetta with 124.39 gram MDMA in inspection at Kottur under Ambalavayal station limits on July 20, 2026, Pallikkandy Kalluvayal Jasim Ali (30) who handed over synthetic drug to him was caught by Ambalavayal police from Bathery on Wednesday evening.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382107/wayanad-police-mdma-drug-bust-two-arrested-muthanga-kottur)