---
title: "ജയിലിൽ നിന്ന് പുറത്തിറങ്ങി തൊട്ടുപിന്നാലെ ആത്മഹത്യശ്രമം; മലപ്പുറം മോർഫിങ് കേസ് പ്രതി ലോഡ്ജ് മുറിയിൽ കൈഞരമ്പ് മുറിച്ച നിലയിൽ"
english_title: "Malappuram Morphing Case Accused Attempts Suicide in Lodge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382098/malappuram-morphing-case-accused-suicide-attempt"
published_at: "2026-09-11T09:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa37f2111c7b_malappuram-morphing-case-accused-suicide-attempt.jpg"
keywords: ["Malappuram morphing case", "cyber crime Kerala", "student morphing case"]
---

# ജയിലിൽ നിന്ന് പുറത്തിറങ്ങി തൊട്ടുപിന്നാലെ ആത്മഹത്യശ്രമം; മലപ്പുറം മോർഫിങ് കേസ് പ്രതി ലോഡ്ജ് മുറിയിൽ കൈഞരമ്പ് മുറിച്ച നിലയിൽ

> **Lead Summary:** **മലപ്പുറം: **മലപ്പുറം മോർഫിങ് കേസിൽ പ്രതിയായ യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശിയായ 26കാരൻ സുബിൻ ബാബുവാണ് മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

## Article Content

**മലപ്പുറം: **മലപ്പുറം മോർഫിങ് കേസിൽ പ്രതിയായ യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശിയായ 26കാരൻ സുബിൻ ബാബുവാണ് മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു.  കഴിഞ്ഞ ദിവസമാണ് കോടതി സുബിൻ ബാബുവിന് ജാമ്യം അനുവദിച്ചത്. തുടർന്ന് ജയിലിൽനിന്ന് പുറത്തിറങ്ങിയ ഇയാൾ മലപ്പുറത്തെ ഒരു ലോഡ്ജിൽ താമസിക്കുകയായിരുന്നു.

മലപ്പുറത്തെ വിവിധ കോളേജുകളിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലാണ് ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തിരുവനന്തപുരത്ത് മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന സുബിൻ ബാബു, മലബാർ മേഖലയിലെ കോളേജ് വിദ്യാർഥികളുടെ ഇൻസ്റ്റാഗാം അക്കൗണ്ടുകളിൽ നിന്ന് ഫോട്ടോകൾ ശേഖരിച്ചാണ് ഈ കൃത്യം നടത്തിയത്.

ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങൾ പണം വാങ്ങി വിൽപ്പന നടത്തിയിരുന്നതായും പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ജില്ലയിലെ 12-ഓളം കോളേജുകളിലെ വിദ്യാർഥിനികളാണ് മോർഫിങ്ങുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നത്. തുടർന്ന് പൊലീസ് മെറ്റയിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചാണ് തിരുവനന്തപുരത്തുനിന്ന് പ്രതിയെ പിടികൂടിയത്.

English Summary:

Subin Babu (26), the accused in the Malappuram morphing case, attempted suicide by slitting his wrist at a private lodge in Malappuram after being released on bail. Hospital authorities confirmed he is now out of danger. He was previously arrested for morphing and circulating obscene pictures of female college students from various colleges in the Malabar region and selling them for money. Police had tracked him down from Thiruvananthapuram using data gathered from Meta following complaints from students across 12 colleges.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382098/malappuram-morphing-case-accused-suicide-attempt)