---
title: "സോഷ്യൽ മീഡിയ പോസ്റ്റിലെ തർക്കം വഴിമാറിയത് ദുരന്തത്തിലേക്ക്! കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വ്യാപാരിയെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിക്കൊന്നു"
english_title: "Uttar Pradesh Gonda Social Media Post Dispute Trader Killed 10 Member Gang Attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382096/up-gonda-social-media-post-dispute-trader-hacked-to-death"
published_at: "2026-09-11T09:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa37cd2d71c2_up-gonda-social-media-post-dispute-trader-hacked-to-death.jpg"
keywords: ["Gonda Murder Case", "Social Media Dispute Murder", "Trader Killed UP"]
---

# സോഷ്യൽ മീഡിയ പോസ്റ്റിലെ തർക്കം വഴിമാറിയത് ദുരന്തത്തിലേക്ക്! കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വ്യാപാരിയെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിക്കൊന്നു

> **Lead Summary:** **ഉത്തർപ്രദേശ് : ** ഉത്തർപ്രദേശിലെ ഗോണ്ടയിൽ സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാല്പത്തഞ്ചുകാരനായ വ്യാപാരി ക്രൂരമായി കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു.

## Article Content

**ഉത്തർപ്രദേശ് : ** ഉത്തർപ്രദേശിലെ ഗോണ്ടയിൽ സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാല്പത്തഞ്ചുകാരനായ വ്യാപാരി ക്രൂരമായി കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു.

പ്രാദേശിക മാർക്കറ്റിൽ പാത്രക്കട നടത്തിവന്നിരുന്ന വിനോദ് കുമാർ സാഹനിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് കടയടച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തെ, നാല് ബൈക്കുകളിലായി എത്തിയ പത്തംഗ സംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം പ്രതികൾ ഇയാളെ റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പൊലീസ് വ്യക്തമാക്കി. ആദ്യം ഗോണ്ട മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സാഹനിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പിന്നീട് ലഖ്‌നൗവിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച ജീവൻ നഷ്ടപ്പെടുകയായിരുന്നു.

മരണത്തിന് മുൻപ് തന്നെ ആക്രമിച്ചവരിൽ മൂന്ന് പേരെ വിനോദ് കുമാർ സാഹനി തിരിച്ചറിഞ്ഞിരുന്നു. ആദ്യം പത്ത് പേർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരുന്നതെങ്കിലും സാഹനി മരിച്ചതോടെ എഫ്‌ഐആറിൽ കൊലപാതകക്കുറ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റുകളെച്ചില് ചൊണ്ടുള്ള തർക്കമാണ് ഈ കൊലപാതകത്തിന് കാരെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

English Summary:

Gonda: Following dispute related to social media post, 45-year-old trader was attacked and killed by 10-member gang in Gonda, Uttar Pradesh. Police arrested two in incident. Search continues for other accused. Deceased Vinod Kumar Sahani was trader running utensils shop in local market. On Wednesday evening while returning home on bike after closing shop, 10 people arrived on four bikes stopped Sahani and attacked him. Police said accused fled leaving him seriously injured on road after attacking with weapons. Sahani who was under treatment at Gonda Medical College was shifted to Lucknow after his health condition worsened but died Thursday. Before death Sahani had identified three among attackers. Case of attempt to murder was registered against 10 in incident. After Sahani died, murder charge also added in FIR. Police informed that preliminary investigation finding is dispute over posts published on social media caused attack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382096/up-gonda-social-media-post-dispute-trader-hacked-to-death)