---
title: "'കുഞ്ഞ് എന്റേതല്ല'; ഭർത്താവിന്റെ സംശയത്തിനും മാനസിക പീഡനത്തിനും ഇരയായത് ഒരു കുരുന്നിന്റെ ജീവൻ, അമ്മയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവ് ശേഖരിക്കും"
english_title: "Thiruvananthapuram Vilavoorkkal Mother Kills One Year Old Daughter Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382090/thiruvananthapuram-vilavoorkkal-mother-kills-one-year-old-daughter-custody-"
published_at: "2026-09-11T08:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa375e63a915_thiruvananthapuram-vilavoorkkal-mother-kills-one-year-old-daughter-custody-.jpg"
keywords: ["Vilavoorkkal Child Murder", "Thiruvananthapuram Crime News", "Malayinkeezhu Police", "Malayinkeezhu Child Murder"]
---

# 'കുഞ്ഞ് എന്റേതല്ല'; ഭർത്താവിന്റെ സംശയത്തിനും മാനസിക പീഡനത്തിനും ഇരയായത് ഒരു കുരുന്നിന്റെ ജീവൻ, അമ്മയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവ് ശേഖരിക്കും

> **Lead Summary:** **തിരുവനന്തപുരം: **വിളവൂർക്കലിൽ നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം പുറത്തുവരുമ്പോൾ, ഒരു കുടുംബത്തിന്റെ സന്തോഷം തകർന്നടിഞ്ഞതിന്റെ നൊമ്പരത്തിലാണ് ഏവരും. ഒരുവയസ്സുകാരിയായ കുഞ്ഞു ഇവാനയുടെ (അന്ന) ജീവനെടുത്ത സംഭവത്തിൽ അമ്മ ക്രിസ്റ്റിയെ വെള്ളിയാഴ്ച വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഒപ്പം കുഞ്ഞിന്റെ ഇൻക്വസ്റ്റ് നടപടികളും അന്നേ ദിവസം തന്നെ പൂർത്തിയാക്കും.

## Article Content

**തിരുവനന്തപുരം: **വിളവൂർക്കലിൽ നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം പുറത്തുവരുമ്പോൾ, ഒരു കുടുംബത്തിന്റെ സന്തോഷം തകർന്നടിഞ്ഞതിന്റെ നൊമ്പരത്തിലാണ് ഏവരും. ഒരുവയസ്സുകാരിയായ കുഞ്ഞു ഇവാനയുടെ (അന്ന) ജീവനെടുത്ത സംഭവത്തിൽ അമ്മ ക്രിസ്റ്റിയെ വെള്ളിയാഴ്ച വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഒപ്പം കുഞ്ഞിന്റെ ഇൻക്വസ്റ്റ് നടപടികളും അന്നേ ദിവസം തന്നെ പൂർത്തിയാക്കും.

നാലു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എന്നാൽ, പ്രസവശേഷം ക്രിസ്റ്റി കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയിരുന്നതെന്ന് പൊലീസ് പറയുന്നു. ഭർത്താവ് അഭിജിതിന് തന്നെ സംശയമാണെന്നും കുഞ്ഞ് തന്റേതല്ലെന്ന തരത്തിലുള്ള ആരോപണങ്ങൾ നിരന്തരം ഉന്നയിച്ചിരുന്നുവെന്നും ക്രിസ്റ്റി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഈ മാനസിക സംഘർഷങ്ങളും കടുത്ത വിഷാദവുമാണ് ദാരുണമായ ഈ ആത്മഹത്യാശ്രമത്തിലേക്കും മകളെ കൊലപ്പെടുത്തുന്നതിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ ഫാർമസി ജീവനക്കാരനാണ് അഭിജിത്. അഭിജിത്തിന്റെ അമ്മൂമ്മയും അവരുടെ സഹോദരിയുമാണ് ഇവർക്കൊപ്പം വീട്ടിൽ താമസിച്ചിരുന്നത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ഈ ദാരുണ സംഭവം നാടറിയുന്നത്. ബന്ധുവായ ജസീല വീട്ടിലെത്തി നോക്കുമ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കുഞ്ഞിനെ കാണുന്നത്. ഉടൻതന്നെ സമീപത്തെ ഹെൽത്ത്‌ സെന്ററിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

ക്രിസ്റ്റി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ വിശദമായ ചോദ്യംചെയ്യലിലൂടെ മാത്രമേ വ്യക്തമാകൂ എന്നും സ്ഥലത്തെത്തിയ മലയിൻകീഴ് സിഐ ഉമേഷും എസ്‌ഐ വിൻസെന്റും അറിയിച്ചു. മാനസിക സമ്മർദ്ദം ഒരു കുടുംബത്തിൽ വരുത്തിവെച്ച ഈ വലിയ ദുരന്തത്തിന്റെ ആഘാതത്തിലാണ് ഇപ്പോൾ നാട്ടുകാർ. നിലവിൽ പ്രതിയായ ക്രിസ്റ്റി പൊലീസ് നിരീക്ഷണത്തിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

English Summary:

Vilappil (Thiruvananthapuram): Mother taken into custody in incident of one-year-old girl being slit throat and murdered in Vilavoorkal, Thiruvananthapuram. Only daughter Anna (one and a half years) of Abhijith-Christy couple at Malayinkeezhu Vilavoorkal was killed. Incident occurred Wednesday evening around 5 pm. Two elderly women, Christy and child were at home. In afternoon mother and child went to room to sleep. Later locals rushed hearing screams from house and found child with neck injury. Critically injured child was immediately taken to Vilavoorkal primary health center and later to Thiruvananthapuram SAT hospital but life could not be saved. On information Malayinkeezhu police reached spot and inspected. Christy was taken into police custody and being questioned. Preliminary conclusion is family problem and postpartum depression behind murder. Police started detailed investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382090/thiruvananthapuram-vilavoorkkal-mother-kills-one-year-old-daughter-custody-)