---
title: "ഭർത്താവ് ഫ്രിജിൽ ഒളിപ്പിച്ചത് നവവധുവിന്റെ വെട്ടിമാറ്റിയ തല; അസമിലെ ഞെട്ടിക്കുന്ന കൊലപാതകത്തിൽ പ്രതിയുടെ അപ്രതീക്ഷിത കുറ്റസമ്മതം"
english_title: "Assam Guwahati Crime Ramanuj Goswami Riya Talukdar Murder Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382088/assam-guwahati-refrigerated-head-murder-case-ramanuj-goswami"
published_at: "2026-09-11T08:47:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa373422fce9_assam-guwahati-refrigerated-head-murder-case-ramanuj-goswami.jpg"
keywords: ["Guwahati Murder Case", "Fridge Murder Case", "Crime News", "Murder Case"]
---

# ഭർത്താവ് ഫ്രിജിൽ ഒളിപ്പിച്ചത് നവവധുവിന്റെ വെട്ടിമാറ്റിയ തല; അസമിലെ ഞെട്ടിക്കുന്ന കൊലപാതകത്തിൽ പ്രതിയുടെ അപ്രതീക്ഷിത കുറ്റസമ്മതം

> **Lead Summary:** ഗുവാഹത്തി: അസമിൽ ഏതാനും മാസങ്ങൾക്ക് മുൻപ് വിവാഹിതയായ 25 കാരി റിയ താലൂക്ദാറിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ ഭർത്താവ് രാമാനുജ് ഗോസ്വാമിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങൾക്ക് മുന്നിൽ ഇയാൾ തെറ്റ് സമ്മതിച്ചു.

## Article Content

ഗുവാഹത്തി: അസമിൽ ഏതാനും മാസങ്ങൾക്ക് മുൻപ് വിവാഹിതയായ 25 കാരി റിയ താലൂക്ദാറിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ ഭർത്താവ് രാമാനുജ് ഗോസ്വാമിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങൾക്ക് മുന്നിൽ ഇയാൾ തെറ്റ് സമ്മതിച്ചു.

> "ഞാൻ എന്റെ തെറ്റുകൾ സമ്മതിക്കുന്നു. ആളുകൾക്ക് എന്നെക്കുറിച്ച് മോശം പറയാം, എന്നാൽ ജീവിതത്തിൽ ഇത്തരമൊരു തെറ്റ് ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു" എന്നായിരുന്നു പ്രതിയുടെ പ്രതികരണം.

സെപ്റ്റംബർ 4-നാണ് വഴക്കിനെത്തുടർന്ന് പ്രതി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തല വെട്ടിമാറ്റിയ ഇയാൾ, ശരീരം കഷണങ്ങളാക്കാനും കത്രിക ഉപയോഗിച്ച് മുഖം വികൃതമാക്കാനും ശ്രമിച്ചു. തുടർന്ന് വെട്ടിമാറ്റിയ തല ഫ്ലാറ്റിലെ ഫ്രിജിനുള്ളിൽ സൂക്ഷിക്കുകയായിരുന്നു.

സെപ്റ്റംബർ 6-ന് ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൂട്ട് പൊളിച്ച് അകത്തുകയറിയ പൊലീസ് അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പ്രതിയെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തല സൂക്ഷിച്ച ഫ്രിജ്, കത്തി, കത്രിക, രക്തം പുരണ്ട വസ്ത്രങ്ങൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

**English Summary:**

In a chilling crime in Guwahati, Assam, 25-year-old newlywed Riya Talukdar was brutally murdered by her husband, Ramanuj Goswami, who severed her head and stored it inside a refrigerator. Following his arrest, the accused confessed to the crime while being taken for a medical check-up, urging others not to commit such acts. Police discovered the decaying body on September 6 after neighbors reported a foul smell. Murder weapons and the refrigerator were seized during evidence collection.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382088/assam-guwahati-refrigerated-head-murder-case-ramanuj-goswami)