---
title: "പൂജാരി നടതുറക്കാൻ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച! തെക്കേപ്പുറത്ത് 15 കിലോ പഞ്ചലോഹ വിഗ്രഹം കവർന്നു "
english_title: "Thrissur Kunnamkulam Temple Theft 15kg Panchaloha Idol Stolen CCTV Covered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382086/thrissur-kunnamkulam-temple-theft-panchaloha-idol-stolen"
published_at: "2026-09-11T08:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3710076f25_thrissur-kunnamkulam-temple-theft-panchaloha-idol-stolen.jpg"
keywords: ["Thrissur Temple Theft", "Kunnamkulam Makkalikkavu Temple", "Panchaloha Idol Stolen", "Temple Theft Kerala"]
---

# പൂജാരി നടതുറക്കാൻ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച! തെക്കേപ്പുറത്ത് 15 കിലോ പഞ്ചലോഹ വിഗ്രഹം കവർന്നു 

> **Lead Summary:** **തൃശൂർ: ** കുന്നംകുളത്തെ തെക്കേപ്പുറം മക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം. പതിനഞ്ച് കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹവിഗ്രഹമാണ് കവർന്നത്. പുലർച്ചെ പൂജാരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.

## Article Content

**തൃശൂർ: ** കുന്നംകുളത്തെ തെക്കേപ്പുറം മക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം. പതിനഞ്ച് കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹവിഗ്രഹമാണ് കവർന്നത്. പുലർച്ചെ പൂജാരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.

ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ പട്ടുതുണികൊണ്ട് മൂടിവെച്ച ശേഷമാണ് പ്രതികൾ മോഷണം നടത്തിയത്. സംഭവസ്ഥലത്തെത്തിയ കുന്നംകുളം പൊലീസ് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്തെ മറ്റ് സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചു വരികയാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് മക്കാലിക്കാവ് ക്ഷേത്രത്തിന് സമീപമുള്ള വാഴപ്പിള്ളി കുടുംബക്ഷേത്രത്തിൽ നിന്നും നാല് ഗ്രാം തൂക്കം വരുന്ന സ്വർണതാലിയും ഭണ്ഡാരങ്ങളും മോഷ്ടിക്കപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.

English Summary:

Thrissur: Theft in temple at Kunnamkulam, Thrissur. 15 kg panchaloha idol stolen. Theft was at Thekkepuram Makkalikkavu temple. Priest came to open temple early Friday morning when theft information was known. Theft was after covering CCTV with silk cloth. Kunnamkulam police reached spot and inspected. Other CCTV cameras in area will also be checked. Days ago, 4 gram gold thali and bhandarams were stolen from Vazhappilly family temple near Makkalikkavu temple.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382086/thrissur-kunnamkulam-temple-theft-panchaloha-idol-stolen)