---
title: "'കറന്റ് എവിടെ ...? റേഷൻകിറ്റിൽ അരിക്ക് പകരം വിശറിയും റാന്തലും..!'; പാതിരാത്രിയിൽ വിയർത്തൊലിച്ച് ജനങ്ങൾ; 'പൂക്കി സർക്കാരിന്' സോഷ്യൽ മീഡിയയിൽ മാസ്സ് ട്രോൾ"
english_title: "UDF Government Power Cut Controversy KSEB Sunny Joseph Troll Viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382082/udf-government-kseb-power-cut-controversy-social-media-trolls"
published_at: "2026-09-11T08:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa36b03798d7_udf-government-kseb-power-cut-controversy-social-media-trolls.jpg"
keywords: ["UDF Government", "KSEB Power Cut", "VD Satheesan", "Sunny Joseph", "Power Cut Troll"]
---

# 'കറന്റ് എവിടെ ...? റേഷൻകിറ്റിൽ അരിക്ക് പകരം വിശറിയും റാന്തലും..!'; പാതിരാത്രിയിൽ വിയർത്തൊലിച്ച് ജനങ്ങൾ; 'പൂക്കി സർക്കാരിന്' സോഷ്യൽ മീഡിയയിൽ മാസ്സ് ട്രോൾ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ രൂക്ഷമായ പവർകട്ടിൽ വലഞ്ഞ് ജനങ്ങൾ. അർദ്ധരാത്രിയിലും തുടരുന്ന വൈദ്യുതി നിയന്ത്രണം സാധാരണക്കാരുടെ ഉറക്കം കെടുത്തുന്നതിനിടെ, വിഷയത്തിൽ സർക്കാരിനും വൈദ്യുതി മന്ത്രി സണ്ണി ജോസഫിനും എതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും ട്രോളുകളും നിറയുന്നു. പ്രതിസന്ധി പരിഹരിക്കാൻ തന്റെ കൈയിൽ വഴികളൊന്നുമില്ലെന്ന മന്ത്രിയുടെ മുൻ നിലപാടാണ് ജനരോഷം ഇരട്ടിപ്പിച്ചത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ രൂക്ഷമായ പവർകട്ടിൽ വലഞ്ഞ് ജനങ്ങൾ. അർദ്ധരാത്രിയിലും തുടരുന്ന വൈദ്യുതി നിയന്ത്രണം സാധാരണക്കാരുടെ ഉറക്കം കെടുത്തുന്നതിനിടെ, വിഷയത്തിൽ സർക്കാരിനും വൈദ്യുതി മന്ത്രി സണ്ണി ജോസഫിനും എതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും ട്രോളുകളും നിറയുന്നു. പ്രതിസന്ധി പരിഹരിക്കാൻ തന്റെ കൈയിൽ വഴികളൊന്നുമില്ലെന്ന മന്ത്രിയുടെ മുൻ നിലപാടാണ് ജനരോഷം ഇരട്ടിപ്പിച്ചത്.

കഴിഞ്ഞ 10 വർഷത്തിനിടെ അനുഭവപ്പെടാതിരുന്ന കടുത്ത പവർകട്ട് ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തിയതോടെ 'ഇരുണ്ട കാലം തിരിച്ചുവന്നു' എന്ന രീതിയിലാണ് ട്രോളുകൾ പ്രചരിക്കുന്നത്. പുതിയ സർക്കാർ വിജയകരമായി നടപ്പാക്കിയ ഒരേയൊരു പദ്ധതി പവർകട്ടാണെന്നാണ് ഒരു വിഭാഗം പരിഹസിക്കുന്നത്. ഓണക്കിറ്റിൽ ഇനി അരിക്ക് പകരം റാന്തൽ, മണ്ണെണ്ണ വിളക്ക്, മെഴുകുതിരി, തീപ്പെട്ടി, വിശറി, എമർജെൻസി ലാമ്പ്, കൊതുകുതിരി എന്നിവ നൽകേണ്ടി വരുമെന്ന തരത്തിലുള്ള ട്രോൾ ലിസ്റ്റുകളും വൈറലാണ്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ വിപണിയിൽ എമർജെൻസി ലാമ്പുകളുടെയും ഇൻവെർട്ടറുകളുടെയും വിൽപ്പന റെക്കോർഡ് വേഗത്തിലാണ് പുരോഗമിക്കുന്നത്. മുൻപ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികൾ വിശറി വിതരണം ചെയ്തതിനെ ദീർഘവീക്ഷണത്തോടെയുള്ള നടപടിയെന്ന് പരിഹസിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ എത്തുന്നുണ്ട്. പവർകട്ട് വിഷയം രാഷ്ട്രീയമായി ഉയർത്തിക്കാട്ടി പ്രതിപക്ഷവും സർക്കാരിനെതിരെ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.

**English Summary:**

> The recent surge in power cuts following the assumption of power by the UDF government in Kerala has sparked widespread public anger and a wave of social media trolls. Citizens face severe hardship with unannounced midnight power outages, while KSEB and Electricity Minister Sunny Joseph state that resolving the energy crisis immediately is challenging. Trolls targeting the government claim the "dark ages" have returned to Kerala, poking fun at potential future Onam kits containing emergency lamps, hand fans, and candles instead of rations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382082/udf-government-kseb-power-cut-controversy-social-media-trolls)