---
title: "ബാങ്ക് ഉപഭോക്താക്കൾ ശ്രദ്ധിക്കുക! ഇന്ന് രാജ്യവ്യാപക പണിമുടക്ക്; എ.ടി.എം, യു.പി.ഐ സേവനങ്ങൾ ലഭ്യമാകും"
english_title: "Nationwide Bank Strike Today 3 Days Bank Holiday Online Banking Working"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382079/nationwide-bank-strike-today-three-days-holidays"
published_at: "2026-09-11T07:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3634e4f38b_nationwide-bank-strike-today-three-days-holidays.jpg"
keywords: ["Bank Strike Today", "UFBEU Strike", "Online Banking UPI", "Bank Holiday"]
---

# ബാങ്ക് ഉപഭോക്താക്കൾ ശ്രദ്ധിക്കുക! ഇന്ന് രാജ്യവ്യാപക പണിമുടക്ക്; എ.ടി.എം, യു.പി.ഐ സേവനങ്ങൾ ലഭ്യമാകും

> **Lead Summary:** **തിരുവനന്തപുരം: ** ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങൾ പ്രഖ്യാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കുന്നു. പണിമുടക്കിന് പിന്നാലെ നാളെ രണ്ടാം ശനിയും മറ്റന്നാൾ ഞായറാഴ്ചയുമായതിനാൽ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ ബാങ്ക് ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടും. തിങ്കളാഴ്ച വിനായക ചതുർത്ഥി പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധിയുള്ളതിനാൽ ചിലയിടങ്ങളിൽ അവധി നാല് ദിവസമായി നീളും.

## Article Content

**തിരുവനന്തപുരം: ** ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങൾ പ്രഖ്യാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കുന്നു. പണിമുടക്കിന് പിന്നാലെ നാളെ രണ്ടാം ശനിയും മറ്റന്നാൾ ഞായറാഴ്ചയുമായതിനാൽ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ ബാങ്ക് ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടും. തിങ്കളാഴ്ച വിനായക ചതുർത്ഥി പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധിയുള്ളതിനാൽ ചിലയിടങ്ങളിൽ അവധി നാല് ദിവസമായി നീളും.

എന്നാൽ ബാങ്ക് ശാഖകൾ അടഞ്ഞു കിടക്കുമെങ്കിലും എ.ടി.എം, യു.പി.ഐ (UPI), നെറ്റ് ബാങ്കിങ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ബെഫി (BEFI), എ.ഐ.ബി.ഇ.എ (AIBEA), എ.ഐ.ബി.ഒ.സി (AIBOC), എൻ.സി.ബി.ഐ (NCBE) തുടങ്ങിയ ഏഴ് പ്രമുഖ ബാങ്ക് സംഘടനകളുടെ സംയുക്ത വേദിയായ യു.എഫ്.ബി.യു (UFBU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 28, 29, 30 തീയതികളിൽ രണ്ടാംഘട്ട പണിമുടക്ക് നടത്തുമെന്നും ഒക്ടോബർ 26 മുതൽ രാജ്യവ്യാപകമായി അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നും യു.എഫ്.ബി.യു ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

**English Summary:**

Bank employees across the country are observing a nationwide strike today demanding a 5-day work week among other issues. With the second Saturday and Sunday following today's strike, physical bank branches will remain closed for three consecutive days. Organized by the United Forum of Bank Unions (UFBU), representing seven major unions, the strike will impact counter services, though ATM, UPI, and online banking platforms will continue to operate normally. Further strikes are scheduled for later this month if demands remain unresolved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382079/nationwide-bank-strike-today-three-days-holidays)