---
title: "താലികെട്ട് കാണാൻ കൊതിച്ച് കണ്ണൂരിൽനിന്ന് സ്ഥലം മാറിയെത്തിയത് മൂന്ന് ആഴ്ച മുൻപ്; മകളുടെ വിവാഹ നാളിൽ പിതാവിന് ദാരുണാന്ത്യം"
english_title: "Kilimanoor Anwar KSRTC Inspector Passes Away On Daughter Wedding Day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382078/kilimanoor-ksrtc-inspector-anwar-passes-away-daughter-wedding-day"
published_at: "2026-09-11T07:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa361e4819ba_kilimanoor-ksrtc-inspector-anwar-passes-away-daughter-wedding-day.jpg"
keywords: ["Kilimanoor Tragedy", "Anwar Death", "KSRTC Inspector", "Wedding Day"]
---

# താലികെട്ട് കാണാൻ കൊതിച്ച് കണ്ണൂരിൽനിന്ന് സ്ഥലം മാറിയെത്തിയത് മൂന്ന് ആഴ്ച മുൻപ്; മകളുടെ വിവാഹ നാളിൽ പിതാവിന് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം : **മകളുടെ വിവാഹദിനത്തിൽ പിതാവ് അന്തരിച്ചതിന്റെ ആഘാതത്തിലും സങ്കടത്തിലും കിളിമാനൂർ പോങ്ങനാട് ഗ്രാമം. പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലിൽ വൈ.എസ്. അൻവർ ആണ് മകളുടെ മംഗളകർമ്മ ദിനത്തിൽ വിടവാങ്ങിയത്. കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിലെ സ്ക്വാഡ് ഇൻസ്പെക്ടറാണ് അൻവർ.

## Article Content

**തിരുവനന്തപുരം : **മകളുടെ വിവാഹദിനത്തിൽ പിതാവ് അന്തരിച്ചതിന്റെ ആഘാതത്തിലും സങ്കടത്തിലും കിളിമാനൂർ പോങ്ങനാട് ഗ്രാമം. പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലിൽ വൈ.എസ്. അൻവർ ആണ് മകളുടെ മംഗളകർമ്മ ദിനത്തിൽ വിടവാങ്ങിയത്. കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിലെ സ്ക്വാഡ് ഇൻസ്പെക്ടറാണ് അൻവർ.

ഉദരസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന അൻവറിന് മകളുടെ വിവാഹദിനമായ ഇന്നലെ (സെപ്റ്റംബർ 10) രാവിലെയോടെ രോഗം കടുക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ഉടനടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലായതിനാൽ മകളുടെ വിവാഹച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ അൻവറിന് സാധിച്ചിരുന്നില്ല. തുടർന്ന് വൈകീട്ട് 4 മണിയോടെ ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

കണ്ണൂരിൽ നിന്ന് മൂന്ന് ആഴ്ചകൾക്ക് മുൻപാണ് അൻവർ സ്ഥലംമാറി നെടുമങ്ങാട് ഡിപ്പോയിൽ എത്തിയത്. അൻവറിന്റെ കബറടക്കം ഇന്ന് (സെപ്റ്റംബർ 11) രാവിലെ 9 മണിക്ക് പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്തിൽ നടക്കും. ഭാര്യ: നൈജ. മക്കൾ: ആലിം മുഹമ്മദ്, ആഫിയ. മരുമകൻ: അക്ബർ. അൻവറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കെഎസ്ആർടിസി ജീവനക്കാരും നാട്ടുകാരും കടുത്ത ദുഃഖത്തിലാണ്.

**English Summary:**

In a tragic incident at Kilimanoor, a 48-year-old KSRTC squad inspector named Y.S. Anwar passed away on his daughter's wedding day. Anwar, a resident of Ponganad, was undergoing treatment for a stomach-related illness when his condition deteriorated rapidly on the morning of September 10. He was rushed to the Thiruvananthapuram Medical College Hospital but died at 4 PM without being able to attend the ceremony. His burial will take place at Ponganad Vennichira Jamaath today.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382078/kilimanoor-ksrtc-inspector-anwar-passes-away-daughter-wedding-day)