---
title: "'എനിക്ക് തന്നൂടായിരുന്നോ കൊച്ചിനെ, എനിക്ക് പിള്ളേരില്ലല്ലോ, ഞാൻ വളർത്തുമായിരുന്നില്ലേ...'; ഒന്നരവയസുകാരിയുടെ കൊലപാതകത്തിൽ കണ്ണീരടക്കാനാകാതെ കുഞ്ഞമ്മ"
english_title: "Malayinkeezhu Child Murder Case Christy Confession Husband Dispute Update"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382076/malayinkeezhu-child-murder-case-christy-confession-updates"
published_at: "2026-09-11T07:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa35cf87a8fb_malayinkeezhu-child-murder-case-christy-confession-updates.jpg"
keywords: ["Malayinkeezhu Child Murder", "Child Murder", "Thiruvananthapuram Crime"]
---

# 'എനിക്ക് തന്നൂടായിരുന്നോ കൊച്ചിനെ, എനിക്ക് പിള്ളേരില്ലല്ലോ, ഞാൻ വളർത്തുമായിരുന്നില്ലേ...'; ഒന്നരവയസുകാരിയുടെ കൊലപാതകത്തിൽ കണ്ണീരടക്കാനാകാതെ കുഞ്ഞമ്മ

> **Lead Summary:** > **തിരുവനന്തപുരം: ** തിരുവനന്തപുരം മലയൻകീഴ് പൊറ്റയിൽ ഒരു വയസ്സുകാരിയായ അന്നയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. "ഞാൻ കൊന്നു കുഞ്ഞമ്മാ... എന്നാണ് അവൾ പറഞ്ഞത്. എനിക്ക് തന്നൂടായിരുന്നോ കൊച്ചിനെ, എനിക്ക് പിള്ളേരില്ലല്ലോ, ഞാൻ വളർത്തുമായിരുന്നില്ലേ..." എന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് ക്രിസ്റ്റിയുടെ കുഞ്ഞമ്മ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്കുകൾ കണ്ടുനിന്നവരുടെ കണ്ണുനനയിച്ചു.

## Article Content

> **തിരുവനന്തപുരം: ** തിരുവനന്തപുരം മലയൻകീഴ് പൊറ്റയിൽ ഒരു വയസ്സുകാരിയായ അന്നയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. "ഞാൻ കൊന്നു കുഞ്ഞമ്മാ... എന്നാണ് അവൾ പറഞ്ഞത്. എനിക്ക് തന്നൂടായിരുന്നോ കൊച്ചിനെ, എനിക്ക് പിള്ളേരില്ലല്ലോ, ഞാൻ വളർത്തുമായിരുന്നില്ലേ..." എന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് ക്രിസ്റ്റിയുടെ കുഞ്ഞമ്മ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്കുകൾ കണ്ടുനിന്നവരുടെ കണ്ണുനനയിച്ചു.

മെഡിക്കൽ റെപ്രസെന്റേറ്റീവായ അഭിജിത്തും ഭാര്യ ക്രിസ്റ്റിയും മകളും രണ്ട് മുത്തശ്ശിമാരുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. സംഭവദിവസവും ദമ്പതികൾ തമ്മിൽ കടുത്ത വഴക്കുണ്ടായതായി പൊലീസ് വ്യക്തമാക്കി. ഭർത്താവിന് തന്നെ സംശയമായിരുന്നുവെന്നും സ്വന്തം വീട്ടിലേക്ക് പോലും പോകാൻ അനുവദിച്ചിരുന്നില്ലെന്നും ക്രിസ്റ്റി പൊലീസിന് മൊഴി നൽകി. ഈ മാനസിക സംഘർഷത്തെ തുടർന്നാണ് കുഞ്ഞിനെ വധിക്കാൻ തുനിഞ്ഞത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കാനായിരുന്നു ക്രിസ്റ്റിയുടെ പദ്ധതി. എന്നാൽ കുഞ്ഞ് രക്തത്തിൽ കുളിച്ച് പിടയുന്നത് കണ്ട് ഭയന്നുപോയതോടെ ഇതിന് സാധിച്ചില്ലെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം താൻ വിഷം കഴിച്ചതായി ക്രിസ്റ്റി അവകാശപ്പെട്ടതിനെ തുടർന്ന് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസിന്റെ കസ്റ്റഡിയിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ഉപയോഗിച്ച കത്തിയും ബ്ലേഡും വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

**English Summary:**

Heartbreaking details have emerged in the Malayinkeezhu child murder case, where a mother, Christy, slit the throat of her one-year-old daughter, Anna. Christy confessed to the police that marital disputes and her husband Abhijith's deep suspicion drove her to the extreme step. She initially planned to commit suicide after killing the child but panicked after seeing the baby collapse. Claiming to have consumed poison post-crime, Christy has been admitted to the Thiruvananthapuram Medical College Hospital under police custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382076/malayinkeezhu-child-murder-case-christy-confession-updates)