---
title: "ബിജെപി എംഎൽഎയുടെ ഭാര്യയുടെ സ്‌കൂളിൽ ഭക്ഷണത്തിന്  ‘ഫത്വ’; വിദ്യാർഥികൾ സവാള, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ  പച്ചക്കറികൾ ഒഴിവാക്കണമെന്ന് സർക്കുലർ"
english_title: "Seven Square Academy Onion Garlic Prohibition BJP MLA Wife School Controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382075/bjp-mla-wife-school-bans-onion-garlic-controversy-mumbai-"
published_at: "2026-09-11T06:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa35b7530ea4_bjp-mla-wife-school-bans-onion-garlic-controversy-mumbai.jpg"
keywords: ["Seven Square Academy", "BJP MLA Narendra Mehta", "Paryushan Jain Festival"]
---

# ബിജെപി എംഎൽഎയുടെ ഭാര്യയുടെ സ്‌കൂളിൽ ഭക്ഷണത്തിന്  ‘ഫത്വ’; വിദ്യാർഥികൾ സവാള, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ  പച്ചക്കറികൾ ഒഴിവാക്കണമെന്ന് സർക്കുലർ

> **Lead Summary:** **മുംബൈ: **ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽ വിദ്യാർഥികളുടെ ഭക്ഷണത്തിൽ സവാളയും വെളുത്തുള്ളിയും ഉരുളക്കിഴങ്ങും വിലക്കി പുറത്തിറക്കിയ സർക്കുലർ വിവാദത്തിൽ. കടുത്ത രാഷ്ട്രീയ പ്രതിഷേധങ്ങൾക്കൊടുവിൽ മുംബൈ മിറാ റോഡ് ഈസ്റ്റിലെ 'സെവൻ സ്‌ക്വയർ അക്കാദമി' സർക്കുലർ പിൻവലിച്ചു.

## Article Content

**മുംബൈ: **ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽ വിദ്യാർഥികളുടെ ഭക്ഷണത്തിൽ സവാളയും വെളുത്തുള്ളിയും ഉരുളക്കിഴങ്ങും വിലക്കി പുറത്തിറക്കിയ സർക്കുലർ വിവാദത്തിൽ. കടുത്ത രാഷ്ട്രീയ പ്രതിഷേധങ്ങൾക്കൊടുവിൽ മുംബൈ മിറാ റോഡ് ഈസ്റ്റിലെ 'സെവൻ സ്‌ക്വയർ അക്കാദമി' സർക്കുലർ പിൻവലിച്ചു.

ജെയിൻ സമുദായക്കാരുടെ പര്യുഷണ ഉത്സവവുമായി ബന്ധപ്പെട്ട ആചാരങ്ങൾ പാലിക്കാനാണ് സർക്കുലർ ഇറക്കിയത്. ഉത്സവ കാലയളവിൽ വിദ്യാർഥികൾ മണ്ണിനടിയിൽ ഉണ്ടാകുന്ന പച്ചക്കറികൾ ഒഴിവാക്കി ഭക്ഷണം കൊണ്ടുവരണമെന്നും സ്‌കൂൾ കാന്റീനിലും ഇവ ഒഴിവാക്കുമെന്നുമായിരുന്നു ഉത്തരവ്.

എന്നാൽ, വ്യത്യസ്ത സമുദായത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാലയത്തിൽ മതപരമായ ആചാരങ്ങൾ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ കക്ഷികളും ബിജെപി സഖ്യകക്ഷിയായ ശിവസേനയും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

സംഭവത്തെ 'ലവ് ജിഹാദിനേക്കാൾ ഗുരുതരം' എന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് വിശേഷിപ്പിച്ചപ്പോൾ, ജനാധിപത്യ രാജ്യത്ത് ഇത്തരം 'ഫത്വകൾ' അനുവദിക്കില്ലെന്ന് മന്ത്രി പ്രതാപ് സർനായിക് മുന്നറിയിപ്പ് നൽകി. സ്കൂളിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൻഎസ് (MNS) വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി. വിഷയം രൂക്ഷമായതോടെ മാധ്യമങ്ങൾ അനാവശ്യമായി വിവാദമാക്കുകയാണെന്ന് ആരോപിച്ച് സ്കൂൾ മാനേജ്മെന്റ് സർക്കുലർ പിൻവലിക്കുകയായിരുന്നു.

**English Summary:**

Seven Square Academy in Mumbai, managed by the wife of BJP MLA Narendra Mehta, withdrew a controversial circular directing students to avoid onion, garlic, and potatoes in their tiffins during the Jain festival of Paryushan. The directive sparked intense political backlash from opposition parties and BJP ally Shiv Sena, who labeled it an imposition of religious customs in a secular institution. Following complaints to the education department and heavy criticism, the school management revoked the circular.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382075/bjp-mla-wife-school-bans-onion-garlic-controversy-mumbai-)