---
title: "രാഹുലിനെ കൊന്നതോ....? യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി; തലയ്ക്ക് പരിക്കേറ്റ പാടുകൾ, സമീപത്ത് രക്തക്കറ പുരണ്ട റബ്ബർ തടിക്കഷണം"
english_title: "Youth Rahul Found Dead On Road In Thiruvananthapuram Aryanad Murder Suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382071/youth-found-dead-on-road-aryanad-thiruvananthapuram-murder-suspected"
published_at: "2026-09-11T06:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3519f82e3c_youth-found-dead-on-road-aryanad-thiruvananthapuram-murder-suspected.jpg"
keywords: ["Rahul Death", "Thiruvananthapuram Crime", "Aryanad Police"]
---

# രാഹുലിനെ കൊന്നതോ....? യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി; തലയ്ക്ക് പരിക്കേറ്റ പാടുകൾ, സമീപത്ത് രക്തക്കറ പുരണ്ട റബ്ബർ തടിക്കഷണം

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട്ടിൽ യുവാവിനെ റോഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പട കാവുവിള മൊണ്ടിയോട് രാഹുൽ ഭവനിൽ രാഹുൽ ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ രാഹുലിനെ ആര്യനാട് കുളപ്പട വാലൂക്കോണം കോലിക്കോട് ഭാഗത്തുള്ള റോഡിലാണ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട്ടിൽ യുവാവിനെ റോഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പട കാവുവിള മൊണ്ടിയോട് രാഹുൽ ഭവനിൽ രാഹുൽ ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ രാഹുലിനെ ആര്യനാട് കുളപ്പട വാലൂക്കോണം കോലിക്കോട് ഭാഗത്തുള്ള റോഡിലാണ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ രാഹുലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് തൊട്ടടുത്ത് നിന്നും രക്തക്കറ പുരണ്ട റബ്ബർ തടിക്കഷണം പൊലീസ് കണ്ടെടുത്തു. ഇതോടെ രാഹുലിന്റേത് കൊലപാതകമാണെന്ന സംശയം ശക്തമായിട്ടുണ്ട്.

സംഭവസ്ഥലത്തേക്ക് ഒരു സുഹൃത്തിനെ കാണാനാണ് രാഹുൽ എത്തിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പ്രദേശത്ത് സ്ഥിരമായി വരാറുള്ള വ്യക്തിയാണ് രാഹുൽ എന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയെന്ന് സംശയിക്കുന്ന സുഹൃത്തിനെ കണ്ടെത്താനായി ആര്യനാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

**English Summary:**

A 29-year-old youth named Rahul was found dead under mysterious circumstances on the road at Aryanad in Thiruvananthapuram. Police noticed severe head injuries and recovered a wooden rubber log from near the body, raising suspicions of murder. Rahul, a painter by profession, had reportedly reached the location to meet a friend. Aryanad Police have launched an investigation to trace the friend and clear the mystery behind the death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382071/youth-found-dead-on-road-aryanad-thiruvananthapuram-murder-suspected)