---
title: "മൊബൈൽ വെളിച്ചത്തിൽ ജൂഡോ മത്സരം, ഡി വൈ എഫ് ഐയുടെ കാൻഡിൽ ലൈറ്റ് ഡിന്നർ; പവർകട്ടിൽ പൊറുതിമുട്ടി പാലക്കാടും കൊല്ലവും"
english_title: "Palakkad Judo Championship Delayed Due To Power Cut Mobile Light Used"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382060/palakkad-judo-championship-delayed-kseb-power-cut-protest"
published_at: "2026-09-10T23:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2ecd1508e0_palakkad-judo-championship-delayed-kseb-power-cut-protest.jpg"
keywords: ["KSEB Power Cut", "Palakkad Judo Championship", "DYFI Protest Kollam", "Sunny Joseph"]
---

# മൊബൈൽ വെളിച്ചത്തിൽ ജൂഡോ മത്സരം, ഡി വൈ എഫ് ഐയുടെ കാൻഡിൽ ലൈറ്റ് ഡിന്നർ; പവർകട്ടിൽ പൊറുതിമുട്ടി പാലക്കാടും കൊല്ലവും

> **Lead Summary:** **പാലക്കാട്: **സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് പവർകട്ട് കാരണം തടസ്സപ്പെട്ടു. ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിനിടെയാണ് രാത്രി 7.30 ഓടെ അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. മുന്നറിയിപ്പില്ലാതെയുണ്ടായ പവർകട്ടിനെ തുടർന്ന് ഏറെനേരം മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് മത്സരങ്ങൾ സംഘാടകർ പൂർത്തിയാക്കിയത്. പിന്നീട് ജനറേറ്റർ എത്തിച്ചാണ് ചാമ്പ്യൻഷിപ്പ് പുനരാരംഭിച്ചത്.

## Article Content

**പാലക്കാട്: **സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് പവർകട്ട് കാരണം തടസ്സപ്പെട്ടു. ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിനിടെയാണ് രാത്രി 7.30 ഓടെ അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. മുന്നറിയിപ്പില്ലാതെയുണ്ടായ പവർകട്ടിനെ തുടർന്ന് ഏറെനേരം മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് മത്സരങ്ങൾ സംഘാടകർ പൂർത്തിയാക്കിയത്. പിന്നീട് ജനറേറ്റർ എത്തിച്ചാണ് ചാമ്പ്യൻഷിപ്പ് പുനരാരംഭിച്ചത്.

അതിനിടെ, കടുത്ത വൈദ്യുതി നിയന്ത്രണങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്. കൊല്ലം തെന്മല ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് മുന്നിൽ വ്യത്യസ്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ഓഫീസിന് മുന്നിൽ റോഡിൽ 'കാൻഡിൽ ലൈറ്റ് ഡിന്നർ' സംഘടിപ്പിച്ചാണ് ഡിവൈഎഫ്ഐ ഇടമൺ-തെന്മല മേഖലാ കമ്മിറ്റികൾ പ്രതിഷേധിച്ചത്.

പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടലുകൾ നടക്കുന്നുണ്ടെന്നും ഉപഭോക്താക്കൾക്ക് മുൻകൂട്ടി പവർകട്ട് സന്ദേശങ്ങൾ ഫോണിലേക്ക് അയച്ചു തുടങ്ങിയെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

ദീർഘകാല കരാർ നഷ്ടപ്പെട്ടത് മുൻ സർക്കാരിന്റെ ഏകോപനക്കുറവ് മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, രാത്രികാലങ്ങളിൽ ഇടയ്ക്കിടെയുണ്ടാകുന്ന അപ്രതീക്ഷിത പവർകട്ട് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്.

**English Summary:**

A unexpected power cut delayed the Palakkad District Judo Championship held at Chittur Nehru Auditorium, forcing organizers to briefly conduct matches using mobile phone flashlights before bringing in a generator. Meanwhile, widespread public outrage continues across the state regarding unannounced load shedding. In Kollam, DYFI organized a unique 'candlelight dinner' protest outside the Thenmala KSEB office against the ongoing electricity crisis. Minister Sunny Joseph stated that SMS alerts are being rolled out and efforts are underway to resolve the power shortage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382060/palakkad-judo-championship-delayed-kseb-power-cut-protest)