---
title: "പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത് പെറ്റമ്മ; മലയിൻകീഴ് ഒന്നരവയസുകാരിയുടെ കൊലപാതകം; കാരണം കുടുംബപ്രശ്നങ്ങളെന്ന് പ്രാഥമിക നി​ഗമനം"
english_title: "Thiruvananthapuram Malayinkeezhu Mother Kills One And Half Year Old Child Anna"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382059/mother-kills-toddler-daughter-malayinkeezhu-thiruvananthapuram"
published_at: "2026-09-10T23:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2c190f33f9_thiruvananthapuram-vilavoorkal-mother-kills-one-year-baby-girl-custody.jpg"
keywords: ["Malayinkeezhu Child Murder", "Child Murder", "Mother Kills Child", "Postpartum Depression"]
---

# പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത് പെറ്റമ്മ; മലയിൻകീഴ് ഒന്നരവയസുകാരിയുടെ കൊലപാതകം; കാരണം കുടുംബപ്രശ്നങ്ങളെന്ന് പ്രാഥമിക നി​ഗമനം

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. പൊറ്റയിൽ സ്വദേശി ക്രിസ്റ്റിയാണ് മകൾ അന്നയെ കഴുത്തറുത്ത് കൊന്നത്. ക്രിസ്റ്റിയെ മലയൻകീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്ത്, അന്വേഷണം ആരംഭിച്ചു.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. പൊറ്റയിൽ സ്വദേശി ക്രിസ്റ്റിയാണ് മകൾ അന്നയെ കഴുത്തറുത്ത് കൊന്നത്. ക്രിസ്റ്റിയെ മലയൻകീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്ത്, അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം മലയൻകീഴിന് സമീപം പൊറ്റയിൽ ഇന്ന് വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. ഒന്നര വയസ്സുകാരിയായ അന്നയെ അമ്മ ക്രിസ്റ്റി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.മെഡിക്കൽ റെപ്രസെന്‍റേറ്റീവായ അഭിജിത്തും ഭാര്യ ക്രിസ്റ്റിയും മകൾ അന്നയും ബന്ധത്തിലുള്ള രണ്ട് മുത്തശ്ശിമാരും ഒരുമിച്ചാണ് ഈ വീട്ടിൽ താമസം.

ഇന്ന് വൈകിട്ടോടെ കുഞ്ഞുമായി കിടപ്പുമുറിയിൽ കയറി വാതിൽ അടച്ച ശേഷം അമ്മ ക്രിസ്റ്റി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഏറെ നേരമായിട്ടും ഇവരെ കാണാത്തതിൽ സംശയം തോന്നി മുത്തശ്ശിയായ ജസിന്ത വാതിലിൽ മുട്ടി വിളിച്ചതോടെയാണ് വിവരം അറിയുന്നത്.

കുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലയൻകീഴ് പൊലീസ് സ്ഥലതെത്തി ക്രിസ്റ്റിയെ കസ്ററഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്..കൊലയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളോ ക്രിസ്റ്റിക്ക് പ്രസവാനന്തര വിഷാദ രോഗമോ മറ്റ് മാനസിക പ്രശ്നങ്ങളോ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരുകയാണ്.

**English Summary:**

In a shocking incident at Malayinkeezhu in Thiruvananthapuram, a mother named Christy murdered her one-and-a-half-year-old daughter, Anna, by slitting her throat inside their house. The child was rushed to the Thiruvananthapuram Medical College Hospital but could not be saved. Malayinkeezhu Police have taken the mother into custody and registered a case,

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382059/mother-kills-toddler-daughter-malayinkeezhu-thiruvananthapuram)