---
title: "ഡോ. എ പി ജെ അബ്ദുൽ കലാം സംസ്ഥാന അധ്യാപക അവാർഡ് ജൈനാ ബാബു ടീച്ചർക്ക്"
english_title: "Dr APJ Abdul Kalam State Teacher Award For Jaina Babu Teacher Thammanam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382057/dr-apj-abdul-kalam-state-teacher-award-jaina-babu-teacher"
published_at: "2026-09-10T22:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2e81e1b70c_dr-apj-abdul-kalam-state-teacher-award-jaina-babu-teacher.jpg"
keywords: ["Jaina Babu Teacher", "APJ Abdul Kalam Teacher Award", "Education Award Kerala"]
---

# ഡോ. എ പി ജെ അബ്ദുൽ കലാം സംസ്ഥാന അധ്യാപക അവാർഡ് ജൈനാ ബാബു ടീച്ചർക്ക്

> **Lead Summary:** തിരുവനന്തപുരം : ഡോ. എ. പി. ജെ. അബ്ദുൽ കലാം സംസ്ഥാന അധ്യാപക അവാർഡ് ജൈനാ ബാബു ടീച്ചർക്ക്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. എ. പി. ജെ. അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ സംസ്ഥാന അധ്യാപക അവാർഡ് തമ്മനം ജൈനാസ് വൗകിഡ്സ് പ്രീസ്കൂളിലെ പ്രധാന അധ്യാപികയായ ജൈനാ ബാബു ടീച്ചർക്ക് ലഭിച്ചു.

## Article Content

തിരുവനന്തപുരം : ഡോ. എ. പി. ജെ. അബ്ദുൽ കലാം സംസ്ഥാന അധ്യാപക അവാർഡ് ജൈനാ ബാബു ടീച്ചർക്ക്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. എ. പി. ജെ. അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ സംസ്ഥാന അധ്യാപക അവാർഡ് തമ്മനം ജൈനാസ് വൗകിഡ്സ് പ്രീസ്കൂളിലെ പ്രധാന അധ്യാപികയായ ജൈനാ ബാബു ടീച്ചർക്ക് ലഭിച്ചു.

നിയമസഭ സ്പീക്കർക്ക് വേണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചു. കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം നഗരസഭ ചെയർമാൻ ജോഷി ഫിലിപ്പ് അധ്യക്ഷനായി.

കോട്ടയം എംപി അഡ്വ. ഫ്രാൻസിസ് ജോർജ്, ചാണ്ടി ഉമ്മൻ എംഎൽഎ, എംപി സന്തോഷ് കുമാർ, പൂവച്ചൽ സുധീർ, സുബൈർ മാഷ്, യൂസഫ് അൻസാരി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

വിദ്യാഭ്യാസരംഗത്ത് നടത്തിയ മികച്ചതും സമർപ്പിതവുമായ സേവനങ്ങൾ പരിഗണിച്ചാണ് പ്രധാന അധ്യാപികയ്ക്ക് ഈ അഭിമാനകരമായ പുരസ്കാരം നൽകിയത്. മികച്ച അധ്യാപികയെന്ന നിലയിൽ കാഴ്ചവെച്ച പ്രവർത്തനങ്ങൾ, സ്കൂളിൽ രക്ഷിതാക്കൾക്കായി വിവിധ പരിശീലന-ബോധവത്കരണ പരിപാടികൾ നടത്തിയതും, വിവിധ സംഘടനകളുമായി സഹകരിച്ച് ആതുരസേവന രംഗത്ത് നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്.

കുട്ടികളുടെ സമഗ്രവികസനത്തിന് പ്രാധാന്യം നൽകി സ്കൂളിൽ നടപ്പിലാക്കുന്ന വ്യക്തിഗത പ്രവർത്തനങ്ങളും ഈ നേട്ടത്തിന് മാറ്റുകൂട്ടുന്നു. കുട്ടികളുടെ വിരൽ ഏകോപനശേഷി, മസ്തിഷ്കവികസനം, ഭാഷാനൈപുണ്യ വികസനം, സാമൂഹികബോധം എന്നിവ മെച്ചപ്പെടുത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു.

പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കായി വ്യക്തിഗത ശ്രദ്ധയും ആവശ്യമായ പ്രത്യേക ബോധവത്കരണവും പിന്തുണയും നൽകിവരുന്നതും ജൈനാ ബാബു ടീച്ചറുടെ പ്രവർത്തനങ്ങളുടെ പ്രധാന സവിശേഷതയാണ്.

ഓരോ കുട്ടിയുടെയും കഴിവുകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് അവരുടെ വ്യക്തിത്വവികസനത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ ഒരുക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തിവരുന്നു.

കുട്ടികളിൽ സാമൂഹിക ഉത്തരവാദിത്വബോധം വളർത്തുന്നതിനായി വിവിധ സാമൂഹിക ബോധവത്കരണ പ്രവർത്തനങ്ങളും സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്നു.

**English Summary:**

Dr. A.P.J. Abdul Kalam Study Centre State Teacher Award was conferred on Jaina Babu Teacher, Head Teacher of Jaina's Wowkids Preschool, Thammanam. The award, given for dedicated service in education, was presented by Thiruvanchoor Radhakrishnan on behalf of Assembly Speaker at Kottayam Press Club Hall. Speakers included Kottayam Municipal Chairman Joshi Philip, MP Adv. Francis George, Chandy Oommen MLA and others. Award recognizes her training programs for parents, healthcare service activities, and individual programs for holistic development of children.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382057/dr-apj-abdul-kalam-state-teacher-award-jaina-babu-teacher)