---
title: "മലയിൻകീഴിൽ നൊമ്പരക്കാഴ്ച; ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു"
english_title: "Mother Kills One And Half Year Old Daughter In Thiruvananthapuram Malayinkeezhu Vilavoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382018/mother-kills-toddler-daughter-thiruvananthapuram-malayinkeezhu-vilavoor"
published_at: "2026-09-10T18:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2a4cfeaca6_mother-kills-toddler-daughter-thiruvananthapuram-malayinkeezhu-vilavoor.jpg"
keywords: ["Thiruvananthapuram Crime News", "Child Murder", "Malayinkeezhu Child Murder", "Kerala Crime News"]
---

# മലയിൻകീഴിൽ നൊമ്പരക്കാഴ്ച; ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു. അഭിജിത് -ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാനയാണ് (അന്ന) കൊല്ലപ്പെട്ടത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു. അഭിജിത് -ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാനയാണ് (അന്ന) കൊല്ലപ്പെട്ടത്.

അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ക്രിസ്റ്റിയെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.

കുഞ്ഞിന്റെ കഴുത്തറത്ത നിലയിൽ വിളവൂർക്കൽ പ്രാഥമിക ആരോ​ഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

ക്രിസ്റ്റിയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. തുടർന്ന് ഏറെ പാടുപെട്ടാണ് മലയിൻകീഴ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ക്രിസ്റ്റിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

**English Summary:**

Thiruvananthapuram: In a shocking incident at Vilavoor in Malayinkeezhu, a one-and-a-half-year-old girl named Anna was allegedly killed by her mother by slitting her throat. She is the only daughter of Abhijith-Christy couple. The child was rushed to Vilavoor Primary Health Centre in a throat-slit condition but was declared dead. Malayinkeezhu police reached the spot and are questioning the mother Christy. Family issues are suspected to be the reason behind the murder.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382018/mother-kills-toddler-daughter-thiruvananthapuram-malayinkeezhu-vilavoor)