---
title: "ഇരുട്ടിൽ തപ്പേണ്ട, ഇനി ഫോണിൽ നോക്കിയാൽ മതി; പവർകട്ട് സമയം എസ്എംഎസ് സംവിധാനവുമായി കെഎസ്ഇബി"
english_title: "KSEB SMS Alert System For Power Cut Kerala Power Crisis Update"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382010/kseb-sms-alert-system-power-cut-kerala-power-crisis"
published_at: "2026-09-10T17:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa29a81c6acc_kseb-sms-alert-system-power-cut-kerala-power-crisis.jpg"
keywords: ["KSEB Power Cut", "SMS Alert KSEB", "Kerala Power Crisis", "Kerala Power Outage Alert"]
---

# ഇരുട്ടിൽ തപ്പേണ്ട, ഇനി ഫോണിൽ നോക്കിയാൽ മതി; പവർകട്ട് സമയം എസ്എംഎസ് സംവിധാനവുമായി കെഎസ്ഇബി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് പവർകട്ടും വൈദ്യുതി നിയന്ത്രണങ്ങളും ഏത് സമയത്താണെന്ന് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാൻ പുതിയ എസ്എംഎസ് സംവിധാനവുമായി കെഎസ്ഇബി. കൺസ്യൂമർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി അയക്കുന്ന പദ്ധതിക്ക് തുടക്കമായി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് പവർകട്ടും വൈദ്യുതി നിയന്ത്രണങ്ങളും ഏത് സമയത്താണെന്ന് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാൻ പുതിയ എസ്എംഎസ് സംവിധാനവുമായി കെഎസ്ഇബി. കൺസ്യൂമർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി അയക്കുന്ന പദ്ധതിക്ക് തുടക്കമായി.

കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്‌വെയറിലൂടെയാണ് ഈ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ആരംഭിച്ചുവെന്നും അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം ഈ സേവനം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, കടുത്ത പവർകട്ട് കാരണം സംസ്ഥാനത്തെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും എന്നാൽ ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഇതിനിടെ, വിഷയം രാഷ്ട്രീയ തലത്തിലും വലിയ തർക്കങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻ സർക്കാരിന്റെ ഭരണപരമായ വീഴ്ചകളാണ് നിലവിലെ കടുത്ത പ്രതിസന്ധിക്ക് കാരണമെന്ന് ആക്ഷേപമുയരുന്നുണ്ട്.

ദേശീയ ഗ്രീഡിൽ ഉണ്ടായ 12,000 മെഗാവാട്ടിന്റെ കുറവ് ഇതുവരെ പൂർണ്ണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മുൻ അധികൃതർ വ്യക്തമാക്കുന്നു. വൈകീട്ടും രാത്രിയിലുമുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം 1000 മെഗാവാട്ടിനോട് അടുത്ത സാഹചര്യത്തിൽ, ജനങ്ങൾ രാത്രികാലങ്ങളിൽ വൈദ്യുതി ഉപഭോഗത്തിൽ സ്വയം നിയന്ത്രണം വരുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

**English Summary:**

KSEB has introduced an SMS alert system to inform consumers about upcoming power cuts in advance. Registrations linked to consumer numbers will receive SMS notifications regarding power outage schedules. Initially launched in Thiruvananthapuram, this service will expand statewide within days. Meanwhile, Kerala continues to face a severe power crisis expected to last until the end of the month, with authorities urging the public to reduce electricity consumption during peak night hours.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382010/kseb-sms-alert-system-power-cut-kerala-power-crisis)