---
title: "'കത്തും തെളിവുകളും പുറത്തു വിട്ടാല്‍ മതി, പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കള്‍ എന്തിന് ജയിലില്‍ കിടക്കണം?'; ഷോൺ ജോർജ്"
english_title: "shone George Slams P A Muhammad Riyas Over CMRL Exalogic ED Probe Veena Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382006/shone-george-slams-muhammad-riyas-veena-vijayan-ed-probe"
published_at: "2026-09-10T16:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65684355d55_shone-george-pinarayi-resignation-sasidharan-kartha.jpg"
keywords: ["Shone George", "Muhammad Riyas", "Veena Vijayan", "ED", "CMRL", "Exalogic Case", "Pinarayi Vijayan"]
---

# 'കത്തും തെളിവുകളും പുറത്തു വിട്ടാല്‍ മതി, പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കള്‍ എന്തിന് ജയിലില്‍ കിടക്കണം?'; ഷോൺ ജോർജ്

> **Lead Summary:** **തിരുവനന്തപുരം: ** സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. വീണയെ മൂന്ന് തവണ ഇഡി ചോദ്യം ചെയ്തു. മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണ്.

## Article Content

**തിരുവനന്തപുരം: ** സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. വീണയെ മൂന്ന് തവണ ഇഡി ചോദ്യം ചെയ്തു. മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണ്.

പിണറായിയുടെ പ്രതിപക്ഷ സ്ഥാനം നിലനിര്‍ത്താനും പാര്‍ട്ടിക്കാരുടെ പിന്തുണയ്ക്കും വേണ്ടിയാണ് റിയാസ് പ്രതികരിച്ചതെന്നും ഷോണ്‍ പറഞ്ഞു. ഇ ഡിയുടെ കൈയിലുള്ള കത്തില്‍ ഗുരുതരമായ കണ്ടെത്തലുണ്ട്. കത്തും തെളിവുകളും പുറത്തു വിട്ടാല്‍ മതി. ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആകെ അവശേഷിക്കുന്നത് ഇവിടെയാണ്. 10 വര്‍ഷം പ്രസ്ഥാനം മോശമായത് പിണറായി കാരണമാണ്. പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കള്‍ എന്തിന് ജയിലില്‍ കിടക്കണമെന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ബിജെപിക്ക് തുറന്ന സമീപനമാണുള്ളത്. ആരാണോ പണം പറ്റിയത് അവരെയൊക്കെ കണ്ടെത്തണം. സേവനം കൊടുത്തു എന്നാണ് പറയുന്നത്. ബാക്കി ഒന്നര കോടി രൂപ എന്തിന് കൈപ്പറ്റിയെന്ന് റിയാസ് മറുപടി പറയണം. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കാതിരിക്കാന്‍ ഒരു തരവുമില്ല. അല്ലെങ്കില്‍ സിബിഐ വരും. സര്‍ക്കാര്‍ ആദ്യം നിലപാട് അറിയിക്കട്ടെയെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.

**English Summary:**

BJP leader Shone George criticized P.A. Muhammad Riyas's statement regarding the ED's probe into the CMRL-Exalogic transaction. Shaun George alleged that Veena Vijayan has already been questioned thrice by the ED and described Riyas's comments as cheap. He stated that the ED possesses a letter containing serious findings and suggested releasing it and related evidence would expose more substantial details, as currently only the tip of the iceberg is visible. Shaun George questioned why party comrades should go to jail for money received by Pinarayi Vijayan and his daughter, and demanded that Riyas clarify the reasons for receiving the remaining 1.5 crore rupees if services were claimed to be rendered. He maintained that the state government must investigate, or else the CBI will intervene.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382006/shone-george-slams-muhammad-riyas-veena-vijayan-ed-probe)