---
title: "നിർണായക നിരീക്ഷണം; സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും വസ്ത്രം ഉയർത്തുകയും ചെയ്യുന്നത് ബലാത്സംഗ ശ്രമമായി കണക്കാക്കാനാവില്ല - ജാർഖണ്ഡ് ഹൈക്കോടതി "
english_title: " Trespassing And Lifting Womans Clothes Not Attempt To Rape Says Jharkhand High Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382002/trespassing-lifting-clothes-not-attempt-to-rape-jharkhand-high-court"
published_at: "2026-09-10T16:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa290b561fa1_trespassing-lifting-clothes-not-attempt-to-rape-jharkhand-high-court.jpg"
keywords: ["Jharkhand High Court", "Attempt To Rape Case", "Jharkhand Court Order", "IPC Section Rape Attempt"]
---

# നിർണായക നിരീക്ഷണം; സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും വസ്ത്രം ഉയർത്തുകയും ചെയ്യുന്നത് ബലാത്സംഗ ശ്രമമായി കണക്കാക്കാനാവില്ല - ജാർഖണ്ഡ് ഹൈക്കോടതി 

> **Lead Summary:** റാഞ്ചി : സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും വസ്ത്രം ഉയർത്തുകയും ചെയ്യുന്നത് ബലാത്സംഗ ശ്രമമായി കണക്കാക്കാനാവില്ലെന്ന് ജാർഖണ്ഡ് ഹൈക്കോടതി. 26 വർഷം പഴക്കമുള്ള ഒരു കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീൽ പരിഗണിക്കവെ, കീഴ്ക്കോടതിയുടെ വിധി തിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

## Article Content

റാഞ്ചി : സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും വസ്ത്രം ഉയർത്തുകയും ചെയ്യുന്നത് ബലാത്സംഗ ശ്രമമായി കണക്കാക്കാനാവില്ലെന്ന് ജാർഖണ്ഡ് ഹൈക്കോടതി. 26 വർഷം പഴക്കമുള്ള ഒരു കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീൽ പരിഗണിക്കവെ, കീഴ്ക്കോടതിയുടെ വിധി തിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കീഴ്ക്കോടതി ചുമത്തിയിരുന്ന ബലാത്സംഗ കുറ്റം മാറ്റി, സ്ത്രീയെ അപമാനിക്കാനും കുറ്റകരമായ ബലപ്രയോഗം നടത്താനും ശ്രമിച്ച കേസായി തിരുത്തി. 1999 ഡിസംബർ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രാത്രി പ്രതി തന്റെ വീട്ടിൽ അതിക്രമിച്ചു കയറി വസ്ത്രം ഉയർത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി പിറ്റേന്ന് അതിജീവിത നൽകിയ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വിചാരണയ്ക്കൊടുവിൽ സെഷൻസ് കോടതി പ്രതിക്ക് കഠിനതടവ് വിധിച്ചു.

ഇതിനെതിരെ പ്രതി അപ്പീൽ നൽകുകയായിരുന്നു. രാത്രിയിൽ ഒരു സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും അവളുടെ വസ്ത്രം ഉയർത്തുകയും ചെയ്യുന്നത് മാത്രം ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ബലാത്സംഗമോ ബലാത്സംഗ ശ്രമമോ ആയി കണക്കാക്കാനാവില്ലെന്ന് ജാർഖണ്ഡ് ഹൈക്കോടതി നിരീക്ഷിച്ചു.

ഒരു കുറ്റം ചെയ്യാനുള്ള പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനായി എടുക്കുന്ന യഥാർഥവും ശാരീരികവുമായ നടപടിയാണ് പ്രത്യക്ഷമായ പ്രവൃത്തിയായി കണക്കാക്കുന്നതെന്നും ബലാത്സംഗം ചെയ്യുന്നതിനുള്ള ചുവടുവയ്‌പ്പായി കണക്കാക്കാവുന്ന പ്രത്യക്ഷമായ പ്രവൃത്തികൾ പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അതിജീവിതയുടെ മൊഴി ഉദ്ധരിച്ച് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

എങ്കിലും, പ്രതിയുടെ പെരുമാറ്റം അശ്ലീലവും ആക്ഷേപകരവുമാണെന്നും, സ്ത്രീയെ അപമാനിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

**English Summary:**

Ranchi: Jharkhand High Court observed that trespassing into a woman's house at night and lifting her clothes cannot be considered as attempt to rape under IPC. The court made the observation while hearing an appeal in a 26-year-old case from 1999. The trial court had convicted the accused for attempt to rape with rigorous imprisonment. High Court altered the conviction to outraging modesty of woman and criminal force, noting no overt act towards committing rape was proved, though conduct was vulgar and insulting.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382002/trespassing-lifting-clothes-not-attempt-to-rape-jharkhand-high-court)