---
title: "റഹ്മത്തിന് ഹൈ വോൾട്ടേജ്...! മദ്യപിച്ച് നടുറോഡിൽ യുവതിയുടെ പരാക്രമം, വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു; പൊലീസിനും മർദ്ദനം "
english_title: " Woman Arrested For Drunken Rampage Blocking Vehicles In Thrissur City "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381991/woman-arrested-blocking-vehicles-drunk-rampage-thrissur-city"
published_at: "2026-09-10T15:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2865ee6e3d_woman-arrested-blocking-vehicles-drunk-rampage-thrissur-city.jpg"
keywords: ["Drunk Woman Rampage", "Thrissur Police Arrest", "Kerala Crime", "Thrissur News"]
---

# റഹ്മത്തിന് ഹൈ വോൾട്ടേജ്...! മദ്യപിച്ച് നടുറോഡിൽ യുവതിയുടെ പരാക്രമം, വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു; പൊലീസിനും മർദ്ദനം 

> **Lead Summary:** തൃശൂര്‍: നഗരത്തിൽ വാഹനങ്ങൾ തടഞ്ഞ് മദ്യലഹരിയിൽ പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തൃശൂര്‍ ചാഴൂര്‍ സ്വദേശി റഹ്മത് ആണ് പിടിയിലായത്. ഇന്നലെ അർധരാത്രിയോടെയാണു സംഭവം.

## Article Content

തൃശൂര്‍: നഗരത്തിൽ വാഹനങ്ങൾ തടഞ്ഞ് മദ്യലഹരിയിൽ പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തൃശൂര്‍ ചാഴൂര്‍ സ്വദേശി റഹ്മത് ആണ് പിടിയിലായത്. ഇന്നലെ അർധരാത്രിയോടെയാണു സംഭവം.

അമിതമായി മദ്യപിച്ച യുവതി നടുറോഡിൽ വാഹനങ്ങൾ തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും യുവതി ആക്രമിച്ചു.

സംഭവ സമയത്ത് യുവതിയുടെ ആണ്‍ സുഹൃത്തും ഒപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥിതി വഷളായെന്നും പൊലീസെത്തിയെന്നും കണ്ടതോടെ യുവതിയെ പെരുവഴിയില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞുവെന്നാണു വിവരം.

വൈദ്യപരിശോധനയ്ക്കിടെയും യുവതി പരാക്രമം തുടർന്നെന്നാണ് വിവരം. വൈദ്യപരിശോധനയ്ക്കിടെ എസ്ഐയെ മർദിച്ച യുവതി കടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു.

നടുറോഡില്‍ യുവതി വാഹനങ്ങള്‍ തടഞ്ഞു പണം വാങ്ങുന്നതായി തൃശൂര്‍ പൊലീസിന് വിവരം ലഭിച്ചത് തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നാണ്. സ്ഥലത്തെത്തിയ വനിതാ പൊലീസുകാരടങ്ങുന്ന സംഘം യുവതിയെ സ്റ്റേഷനിൽ എത്തിച്ചു.

ഇവിടെനിന്ന് ഇറങ്ങിയോടിയ റഹ്മത്, തന്നെ പിടിക്കാനായി പിറകേ വന്ന പൊലീസുകാരെയും മര്‍ദിച്ചു. ജോലി തേടി തൃശൂര്‍ നഗരത്തിലേക്ക് എത്തിയതാണെന്നും പ്ലസ്ടു വരെയാണു പഠിച്ചിട്ടുള്ളതെന്നും യുവതി പൊലീസിനോടു വെളിപ്പെടുത്തി.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും നടുറോഡില്‍ പരാക്രമം കാട്ടിയതിനുമാണ് കേസ്. ഈസ്റ്റ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

**English Summary:**

Thrissur: A 21-year-old woman, Rahmath from Chazhoor, was arrested for creating ruckus in drunken state blocking vehicles on road in Thrissur city late last night. She was demanding money from vehicles and attacked police officers who arrived. Her male friend who was with her fled leaving her. She continued rampage during medical examination, beating and biting an SI. Police received info from Thiruvananthapuram control room and women police took her to station, where she again tried to escape and assaulted police. She told police she came to city seeking job and studied upto plus two. East Police registered case for obstructing official duty.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381991/woman-arrested-blocking-vehicles-drunk-rampage-thrissur-city)