---
title: "വിവാഹം ഉറപ്പിച്ചതിന് പകപോക്കൽ? കണ്ണൂരിൽ 23കാരിക്കും പ്രതിശ്രുത വരനും നേരെ മർദ്ദനം; മുൻ ആൺസുഹൃത്തും കുടുംബവും അടക്കം ആറുപേർക്കെതിരെ കേസ്"
english_title: "Kannur 23 Year Old Woman Fiance Attacked Ex Friend Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381958/kannur-woman-fiance-attacked-by-ex-friend-case"
published_at: "2026-09-10T13:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa25f70b000f_kannur-woman-fiance-attacked-by-ex-friend-case.jpg"
keywords: ["Taliparamba Police", "Assault Case Kannur", "Attack Case"]
---

# വിവാഹം ഉറപ്പിച്ചതിന് പകപോക്കൽ? കണ്ണൂരിൽ 23കാരിക്കും പ്രതിശ്രുത വരനും നേരെ മർദ്ദനം; മുൻ ആൺസുഹൃത്തും കുടുംബവും അടക്കം ആറുപേർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: കണ്ണൂർ** ധർമ്മശാലയിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺസുഹൃത്തും കുടുംബവും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ധർമ്മശാല സ്വദേശി സൗരവ്, ഇയാളുടെ അച്ഛൻ, അമ്മ എന്നിവരടക്കം ആറു പേർക്കെതിരെയാണ് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.

## Article Content

**കണ്ണൂർ: കണ്ണൂർ** ധർമ്മശാലയിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺസുഹൃത്തും കുടുംബവും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ധർമ്മശാല സ്വദേശി സൗരവ്, ഇയാളുടെ അച്ഛൻ, അമ്മ എന്നിവരടക്കം ആറു പേർക്കെതിരെയാണ് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.

സൗരവും സംഘവും ചേർന്ന് തന്റെ മുഖത്ത് അടിക്കുകയും കടിക്കുകയും ചെയ്തതായി പരിക്കേറ്റ യുവതി ആരോപിച്ചു. കരിയാട് സ്വദേശിയായ യുവതിക്കും ഏച്ചൂർ സ്വദേശിയായ പ്രതിശ്രുത വരനുമാണ് മർദനമേറ്റത്. ഞായറാഴ്ച രാത്രി എട്ടരയോടെ ധർമ്മശാലയിലാണ് സംഭവം നടന്നത്.

മുൻപ് സൗരവും പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നു. എന്നാൽ സൗരവിനെതിരെ മറ്റൊരു കേസ് വന്നതറിഞ്ഞതോടെ യുവതി ഈ സൗഹൃദത്തിൽ നിന്ന് പിന്മാറുകയും മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിനുശേഷം സൗരവ് തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയതായും ഇതേക്കുറിച്ച് വനിതാ സെല്ലിൽ പരാതി നൽകിയിരുന്നതായും യുവതി പറഞ്ഞു.

വനിതാ സെല്ലിലെ പരാതി സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞ് യുവതിയെയും പ്രതിശ്രുത വരനെയും സൗരവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

അവിടെ വെച്ചാണ് തങ്ങൾക്ക് നേരെ ആക്രമണമുണ്ടായതെന്ന് യുവതി വ്യക്തമാക്കുന്നു. അതേസമയം, 23കാരിയും പ്രതിശ്രുത വരനും ചേർന്ന് തങ്ങളെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു എന്ന് കാട്ടി സൗരവ് നൽകിയ പരാതിയിലും തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

**English Summary:**

Taliparamba Police registered a case against a young man named Sourav, his parents, and three others for allegedly assaulting a 23-year-old woman and her fiancé in Dharmashala, Kannur. The woman stated that she ended her friendship with Sourav after learning about his criminal background, following which he spread rumors against her. When the couple visited Sourav's house to settle a complaint filed with the Women's Cell, they were brutally attacked. Police have also registered a counter-case based on Sourav's complaint alleging assault by the couple.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381958/kannur-woman-fiance-attacked-by-ex-friend-case)