---
title: "മഴയൊഴിഞ്ഞിട്ടും തോരാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരത്തിലധികം!"
english_title: "Kerala Fever Cases Rise Despite Rain Influenza Cases Increase Daily Patients Over Ten Thousand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381909/kerala-fever-cases-no-decline-despite-rain-influenza-rise-10000-daily"
published_at: "2026-09-10T08:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa220c6e4ba6_kerala-fever-cases-no-decline-despite-rain-influenza-rise-10000-daily.jpg"
keywords: ["Kerala Fever", "Influenza Cases Kerala", "Kerala Health News"]
---

# മഴയൊഴിഞ്ഞിട്ടും തോരാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരത്തിലധികം!

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ കുറവില്ലെന്ന് റിപ്പോർട്ട്. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 147 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ കുറവില്ലെന്ന് റിപ്പോർട്ട്. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 147 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. കൂടാതെ 6 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിദ്യാലയങ്ങളിലും പനി ബാധിതരുടെ കണക്ക് ഉയർന്നിട്ടുണ്ട്. പാലക്കാട്, തൃശൂർ, മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

English Summary:

Thiruvananthapuram: Despite rain receding in the state, there is no change in fever cases. Daily patients are above ten thousand. Number of influenza affected also sharply increased. On Tuesday alone 147 persons confirmed with disease. This month so far 1014 patients detected. 6 deaths also reported. Meanwhile, fever count also increased in schools. Most patients reported in Palakkad, Thrissur, Malappuram, Kasaragod, Thiruvananthapuram, Ernakulam districts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381909/kerala-fever-cases-no-decline-despite-rain-influenza-rise-10000-daily)