---
title: "'പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കാൻ തന്റേടമുള്ള പ്രവർത്തകർ തങ്ങൾക്കൊപ്പമുണ്ട്'; ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ് "
english_title: "Controversial Speech By CPM Leader Against Police In Adoor Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381897/cpm-leader-controversial-speech-against-police-adoor-pathanamthitta"
published_at: "2026-09-10T06:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa1ffe47f1bf_cpm-leader-controversial-speech-against-police-adoor-pathanamthitta.jpg"
keywords: ["CPM Controversial Speech", "Adoor DYSP Office March", "A R Ajesh Kumar", "KP Udayabhanu"]
---

# 'പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കാൻ തന്റേടമുള്ള പ്രവർത്തകർ തങ്ങൾക്കൊപ്പമുണ്ട്'; ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ് 

> **Lead Summary:** പത്തനംതിട്ട: അടൂരിൽ പോലീസിനെതിരെ അതിരുകടന്ന അധിക്ഷേപവും പ്രകോപനപരമായ പരാമർശങ്ങളുമായി സി.പി.എം, പി.കെ.എസ് നേതാക്കൾ. പോലീസുകാരുടെയും അവരുടെ മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കാൻ തന്റേടമുള്ള പ്രവർത്തകർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് സി.പി.എം നേതാവും പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) ട്രഷററുമായ എ.ആർ. അജീഷ് കുമാർ പ്രസംഗിച്ചത്.

## Article Content

പത്തനംതിട്ട: അടൂരിൽ പോലീസിനെതിരെ അതിരുകടന്ന അധിക്ഷേപവും പ്രകോപനപരമായ പരാമർശങ്ങളുമായി സി.പി.എം, പി.കെ.എസ് നേതാക്കൾ. പോലീസുകാരുടെയും അവരുടെ മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കാൻ തന്റേടമുള്ള പ്രവർത്തകർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് സി.പി.എം നേതാവും പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) ട്രഷററുമായ എ.ആർ. അജീഷ് കുമാർ പ്രസംഗിച്ചത്.

പോലീസ് മർദ്ദനത്തിൽ യുവാവിന്റെ ജനനേന്ദ്രിയം തകർന്ന സംഭവത്തിൽ പ്രതിഷേധിച്ചു പി.കെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലായിരുന്നു വിവാദ പരാമർശം. അകാരണമായ പോലീസ് മർദ്ദനം അനുവദിക്കില്ലെന്നും പോലീസ് ഇത്തരം പണികൾ നിർത്തണമെന്നും അജീഷ് കൂട്ടിച്ചേർത്തു.

മാർച്ചിൽ പങ്കെടുത്ത സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവും പോലീസിനെതിരെ രൂക്ഷമായ അധിക്ഷേപ പരാമർശങ്ങൾ നടത്തി. പോലീസിന് ജനനേന്ദ്രിയത്തിനോട് എന്താണിത്ര താൽപ്പര്യമെന്നും, അവർ സ്വന്തം വീടുകളിൽ പോയി അത് പരിശോധിക്കണമെന്നുമാണ് ഉദയഭാനു പറഞ്ഞത്.

മേയ് 29-നാണ് പോക്‌സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ യുവാവിനെ പോലീസ് സംഘം കാറിൽ കയറ്റിക്കൊണ്ടുപോയി മണിക്കൂറുകളോളം ക്രൂരമായി മർദ്ദിച്ചത്. ഈ സംഭവത്തിൽ പോലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

**English Summary:**

CPM and PKS leaders sparked controversy in Adoor, Pathanamthitta, after making explicit and provocative remarks against the police during a protest march to the Adoor DySP office. PKS Treasurer and CPM leader A.R. Ajesh Kumar threatened violence against police officers and their families, while CPM State Committee member K.P. Udayabhanu also hurled derogatory comments. The protest was organized against an incident on May 29, where police officers allegedly abducted and brutally assaulted a youth whose brother was an accused in a POCSO case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381897/cpm-leader-controversial-speech-against-police-adoor-pathanamthitta)