---
title: "വൃദ്ധമാതാവിനെ അതിക്രൂരമായി മർദ്ദിച്ച് മകൻ; ആക്രമണം നൽകിയ സ്വത്ത് കുറഞ്ഞുപോയെന്ന് പറഞ്ഞ്, ക്രൂരതയ്ക്ക് ഒടുവിൽ അറസ്റ്റ്"
english_title: "Kollam Chavara Son Brutally Assaults Elderly Mother Property Dispute Video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381887/kollam-chavara-son-assaults-elderly-mother-property-dispute"
published_at: "2026-09-09T22:40:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa19355f1be7_kollam-chavara-son-assaults-elderly-mother-property-dispute.jpg"
keywords: ["Kollam Chavara Assault", "Elderly Mother Beaten Son", "Women Assault"]
---

# വൃദ്ധമാതാവിനെ അതിക്രൂരമായി മർദ്ദിച്ച് മകൻ; ആക്രമണം നൽകിയ സ്വത്ത് കുറഞ്ഞുപോയെന്ന് പറഞ്ഞ്, ക്രൂരതയ്ക്ക് ഒടുവിൽ അറസ്റ്റ്

> **Lead Summary:** കൊല്ലം: കൊല്ലം ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടിൽ ശ്യാമളയമ്മയെയാണ് മകൻ വേണു മർദ്ദിച്ചത്. തനിക്ക് നൽകിയ സ്വത്ത് സഹോദരങ്ങളേക്കാൾ കുറഞ്ഞ് പോയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

## Article Content

കൊല്ലം: കൊല്ലം ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടിൽ ശ്യാമളയമ്മയെയാണ് മകൻ വേണു മർദ്ദിച്ചത്. തനിക്ക് നൽകിയ സ്വത്ത് സഹോദരങ്ങളേക്കാൾ കുറഞ്ഞ് പോയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. മാതാവിനെ വേണു മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഹോം നഴ്‌സ് പകർത്തുകയായിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. അതേസമയം അതിക്രൂര മർദ്ദനത്തിന് ശേഷം വീട്ടിൽ നിന്ന് പോയ വേണു തിരികെ എത്തിയിട്ടില്ല.

ചവറ കെ എം എം എല്ലിലെ തൊഴിലാളിയാണ് വേണു. ചവറ പൊലീസ് മാതാവിൻ്റെയും ഹോം നഴ്‌സിൻ്റെയും മൊഴി എടുത്തു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയും മകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മ നിലവിളിച്ച് അപേക്ഷിച്ചിട്ടും ഇയാള്‍ മര്‍ദ്ദനം നിര്‍ത്തിയില്ല.

Kollam: In Chavara, a son brutally assaulted his elderly mother over property dispute. Victim is Shyamalamma at Mannanthara house, north of Chavara Thodu, assaulted by son Venu allegedly for getting less property than siblings. Incident happened early morning today. Home nurse captured visuals of assault, which led to incident coming to light. Disturbing visuals have emerged. Venu, worker at Chavara KMML, fled after assault and has not returned. Chavara police recorded statements of mother and home nurse and started investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381887/kollam-chavara-son-assaults-elderly-mother-property-dispute)