---
title: "സാമൂഹ്യനീതി വകുപ്പിൽ 31 ഒഴിവുകൾ; ബിരുദധാരികൾക്കും ബിരുദാനന്തരബിരുദധാരികൾക്കും അവസരം"
english_title: "Kerala Social Justice Department Paid Internship 31 Vacancies Degree PG Apply Before September 15"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381862/kerala-social-justice-department-paid-internship-31-vacancies-apply-september-15"
published_at: "2026-09-09T17:58:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa1536350276_kerala-social-justice-department-paid-internship-31-vacancies-apply-september-15.jpg"
keywords: ["Social Justice Department Internship", "Kerala Government Internship", "Paid Internship Kerala", "Social Work Jobs"]
---

# സാമൂഹ്യനീതി വകുപ്പിൽ 31 ഒഴിവുകൾ; ബിരുദധാരികൾക്കും ബിരുദാനന്തരബിരുദധാരികൾക്കും അവസരം

> **Lead Summary:** സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലും 14 ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും ജോലി നേടാൻ അവസരം. ഒരു വർഷത്തേക്ക് പെയ്ഡ് ഇന്റേൺഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദം, പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

## Article Content

സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലും 14 ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും ജോലി നേടാൻ അവസരം. ഒരു വർഷത്തേക്ക് പെയ്ഡ് ഇന്റേൺഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദം, പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ആകെ 31 ഒഴിവാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.സാമൂഹ്യനീതി ഡയറക്ടറേറ്റിൽ 3 ഒഴിവും വിവിധ ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലായി 28 ഒഴിവുമാണ് ഉള്ളത്.

സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ബിസിനസ് അഡ്മിനിസ്ട്രേഷൻ, നിയമം, ഇൻഫർമേഷൻ ടെക്നോളജി / മാസ് മീഡിയ തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കാണ് അവസരം.

ഇതേ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കി ഉപരിപഠന പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും ഗവേഷണ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ, പ്രൊബേഷൻ എന്നീ മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികളിലാണ് ഇന്റേൺസ് ചെയ്യേണ്ടത്.

വിവിധ പ്രോജക്ടുകളുടെ നടത്തിപ്പ്, പ്ലാനിംഗ്, ഡാറ്റാ മാനേജ്‌മെന്റ്, പുതിയ സോഫ്റ്റ്‌വെയറുകളുടെ രൂപീകരണവും നിലവിലുള്ളവയുടെ മോണിറ്ററിംഗും, വിവിധ പദ്ധതികളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ, ഫീൽഡ് തലത്തിലുള്ള വിവര ശേഖരണം, വകുപ്പിന്റെ പ്രവർത്തനങ്ങളുടെ പ്രചരണം എന്നിവയാണ് പ്രധാന ചുമതലകൾ. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

**English Summary:**

Kerala Social Justice Department offers paid internship opportunity for one year at Directorate and 14 district offices. Total 31 vacancies – 3 at Directorate, 28 at district offices. Graduates and postgraduates in Social Work, Sociology, Psychology, Business Administration, Law, IT / Mass Media can apply. Students awaiting higher studies and research scholars in same subjects also eligible. Last date September 15. Interns will work in rehabilitation activities for differently abled, elderly, transgender, probation, handling project implementation, planning, data management, software development and monitoring, digital documentation, field data collection and publicity. Experience certificate after successful completion.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381862/kerala-social-justice-department-paid-internship-31-vacancies-apply-september-15)