---
title: "കുട്ടികളുടെ ഇഷ്ടവിഭവം ഇനി സൂപ്പർ രുചിയിൽ; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈസി വൈറ്റ് സോസ് 'പാസ്ത'"
english_title: "Easy White Sauce Pasta Recipe At Home Creamy Delicious"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381855/easy-creamy-white-sauce-pasta-recipe-at-home-malayalam"
published_at: "2026-09-09T17:12:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa14626ccf4b_easy-creamy-white-sauce-pasta-recipe-at-home-malayalam.jpg"
keywords: ["White Sauce Pasta Recipe", "Pasta Recipe Malayalam", "Easy Pasta At Home"]
---

# കുട്ടികളുടെ ഇഷ്ടവിഭവം ഇനി സൂപ്പർ രുചിയിൽ; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈസി വൈറ്റ് സോസ് 'പാസ്ത'

> **Lead Summary:** **** ഹോട്ടലുകളിലെ രുചിയിൽ ക്രീമി വൈറ്റ് സോസ് പാസ്ത ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. രുചിമുകുളങ്ങളെ കൊതിപ്പിക്കുന്ന ഈ അടിപൊളി റെസിപ്പി എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് നോക്കാം.

## Article Content

**** ഹോട്ടലുകളിലെ രുചിയിൽ ക്രീമി വൈറ്റ് സോസ് പാസ്ത ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. രുചിമുകുളങ്ങളെ കൊതിപ്പിക്കുന്ന ഈ അടിപൊളി റെസിപ്പി എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ:

പാസ്ത: 1 കപ്പ്

വെണ്ണ അല്ലെങ്കിൽ ഒലീവ് ഓയിൽ: 2 ടേബിൾസ്പൂൺ

വെളുത്തുള്ളി: 1 ടേബിൾസ്പൂൺ (പൊടിയായി അരിഞ്ഞത്)

മൈദ: 1.5 ടേബിൾസ്പൂൺ

പാൽ: 1.5 കപ്പ്

പച്ചക്കറികൾ: കാപ്സിക്കം, ക്യാരറ്റ്, മഷ്‌റൂം തുടങ്ങിയവ ചെറുതായി അരിഞ്ഞത് (ആവശ്യത്തിന്)

ചില്ലി ഫ്ലേക്സ് : 1 ടീസ്പൂൺ

ഒറിഗാനോ (Oregano): 1 ടീസ്പൂൺ

കുരുമുളക് പൊടി: അര ടീസ്പൂൺ

ഉപ്പ്: പാകത്തിന്

ചീസ്: കുറച്ച് (ഗ്രേറ്റ് ചെയ്തത്)

**പാചകം ചെയ്യുന്ന വിധം:**

* ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് അല്പം ഉപ്പും ഒരു സ്പൂൺ വെണ്ണയും ചേർക്കുക. തിളച്ച വെള്ളത്തിലേക്ക് പാസ്ത ഇട്ട് വേവിച്ചെടുക്കുക. പാസ്ത അധികം കുഞ്ഞുപോകാതെ വെന്ത ശേഷം വെള്ളം ഊറ്റി മാറ്റി വെക്കുക.*

*ഒരു പാനിൽ വെണ്ണയോ ഒലീവ് ഓയിലോ ചൂടാക്കി അരിഞ്ഞുവെച്ച വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് മീഡിയം തീയിൽ 2-3 മിനിറ്റ് വഴറ്റിയെടുക്കുക. ശേഷം ഇത് വേറെ പാത്രത്തിലേക്ക് മാറ്റാം.*

* അതേ പാനിലേക്ക് കുറച്ചുകൂടി വെണ്ണ ചേർക്കുക. തീ കുറച്ചു വെച്ച ശേഷം മൈദ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക (കട്ട പിടിക്കാതെ ശ്രദ്ധിക്കുക).*

*മൈദ നന്നായി വഴന്നതിന് ശേഷം തീ തീരെ കുറച്ചു വെച്ച് പാൽ അൽപ്പം അൽപമായി ഒഴിച്ച് നിരന്തരം ഇളക്കിക്കൊണ്ടിരിക്കുക. സോസ് ക്രീമി പരുവത്തിലായി വരുമ്പോൾ ഇതിലേക്ക് കുരുമുളക് പൊടിയും ഉപ്പും ചേർക്കുക. സോസ് കുറുകി വരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചക്കറികളും വേവിച്ച പാസ്തയും ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.*

*ഇതിനുമുകളിലേക്ക് ചില്ലി ഫ്ലേക്സ്, ഒറിഗാനോ, ഗ്രേറ്റ് ചെയ്ത ചീസ് എന്നിവ വിതറുക. ചീസ് ഉരുകി വരുന്നതുവരെ അടച്ചുവെച്ച് ചെറിയ തീയിൽ 2 മിനിറ്റ് വേവിക്കുക.*

English Summary:

Here is how to easily prepare delicious white sauce pasta at home. Ingredients: 1 cup pasta, 2 tbsp butter or olive oil, 1 tbsp finely chopped garlic, 1.5 tbsp maida, 1.5 cup milk, chopped capsicum, carrot, mushroom, 1 tsp chilli flakes, 1 tsp oregano, half tsp pepper powder, salt and grated cheese. Method: Boil water with salt and butter, cook pasta al dente and drain. Saute garlic and vegetables in butter/oil for 2-3 minutes. In same pan add butter, roast maida without lumps, then add milk gradually stirring continuously to make creamy sauce, add pepper and salt. Mix cooked vegetables and pasta into sauce, sprinkle chilli flakes, oregano and cheese and cook covered on low flame for 2 minutes till cheese melts.*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381855/easy-creamy-white-sauce-pasta-recipe-at-home-malayalam)