---
title: "സിലിണ്ടറുകൾ കയറ്റുന്നതിനിടെ സ്ഫോടനം; ഒഖ്ലയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക് "
english_title: "Delhi Okhla Oxygen Cylinder Blast One Dead Four Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381829/delhi-okhla-oxygen-cylinder-blast-one-dead-four-injured"
published_at: "2026-09-09T14:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa123eaacffd_delhi-okhla-oxygen-cylinder-blast-one-dead-four-injured.jpg"
keywords: ["Okhla Blast", "Oxygen Cylinder Explosion", "Delhi Police"]
---

# സിലിണ്ടറുകൾ കയറ്റുന്നതിനിടെ സ്ഫോടനം; ഒഖ്ലയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക് 

> **Lead Summary:** **ഡൽഹി: ** തെക്കുകിഴക്കൻ ഡൽഹിയിലെ ഒഖ്ല ഫേസ് ഒന്നിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10.45ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**ഡൽഹി: ** തെക്കുകിഴക്കൻ ഡൽഹിയിലെ ഒഖ്ല ഫേസ് ഒന്നിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10.45ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഒഖ്ല ഫേസ് ഒന്നിലെ ഡി-23ൽ പ്രവർത്തിക്കുന്ന ഒരു വാണിജ്യ ഓക്സിജൻ സിലിണ്ടർ ഗോഡൗണിലാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സിലിണ്ടറുകളുമായി എത്തിയ ടാറ്റ 407 വാഹനം ഗോഡൗണിന് സമീപം നിർത്തിയിട്ടിരുന്ന സമയത്താണ് അതിലുണ്ടായിരുന്ന ഒരു സിലിണ്ടർ പൊട്ടിത്തെറിച്ചത്.

വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പ്രദേശം സുരക്ഷിതമാക്കി. ഗോഡൗൺ ഉടമയെ ശ്യാം മോഹൻ എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ മരിച്ചയാളുടെയോ പരിക്കേറ്റവരോ മറ്റുള്ളവരുടെയോ കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സിലിണ്ടർ പൊട്ടിത്തെറിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ലെന്നും, സിലിണ്ടറുകളുടെ ഉടമസ്ഥതയും വിതരണ ഏജൻസിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

English Summary:

New Delhi: One person died and four injured after oxygen cylinder exploded at Okhla Phase One in Southeast Delhi. Incident happened around 10.45 am on Wednesday. Injured shifted to nearby hospital. According to police primary information explosion occurred at commercial oxygen cylinder godown operating at D-23 in Okhla Phase One. At time when Tata 407 vehicle carrying cylinders was present, one cylinder in it exploded. Police and fire force reached spot and secured area. Godown owner identified as Shyam Mohan by police. Further details of deceased and injured not released. Police informed that reason for cylinder explosion not yet clear and checking ownership of cylinders and distribution agency.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381829/delhi-okhla-oxygen-cylinder-blast-one-dead-four-injured)