---
title: "എല്ലാം പാളി...! നാദാപുരം തൂണേരിയിൽ കാറിൽ കടത്തിയ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ"
english_title: "Nadapuram Thuneri Road MDMA Seized Three Youth Arrested Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381802/nadapuram-thuneri-road-mdma-seized-three-youth-arrested"
published_at: "2026-09-09T12:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa10913163cf_nadapuram-thuneri-road-mdma-seized-three-youth-arrested.jpg"
keywords: ["MDMA Seized", "Kerala Drug Case", "Drug Arrest", "Nadapuram Mdma"]
---

# എല്ലാം പാളി...! നാദാപുരം തൂണേരിയിൽ കാറിൽ കടത്തിയ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

> **Lead Summary:** **കോഴിക്കോട്: **നാദാപുരം തൂണേരി സംസ്ഥാന പാതയിൽ കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി സ്വദേശി പടിക്കലെക്കണ്ടി അജ്മൽ , എടച്ചേരി സ്വദേശി കണ്ടൻകുള്ളങ്ങര ജസീൽ , പുറമേരി സ്വദേശി കുളങ്ങരത്ത് മീത്തലെ തയ്യുള്ളതിൽ ഷാഹിദ് ഇർഫാൻ എന്നിവരാണ് പിടിയിലായത്.

## Article Content

**കോഴിക്കോട്: **നാദാപുരം തൂണേരി സംസ്ഥാന പാതയിൽ കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി സ്വദേശി പടിക്കലെക്കണ്ടി അജ്മൽ , എടച്ചേരി സ്വദേശി കണ്ടൻകുള്ളങ്ങര ജസീൽ , പുറമേരി സ്വദേശി കുളങ്ങരത്ത് മീത്തലെ തയ്യുള്ളതിൽ ഷാഹിദ് ഇർഫാൻ എന്നിവരാണ് പിടിയിലായത്.

നാദാപുരം അഡിഷണൽ എസ്.ഐ കെ. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ പെരിങ്ങത്തൂരിൽ നിന്ന് നാദാപുരത്തേക്ക് വരികയായിരുന്ന കാർ തൂണേരി വേറ്റുമൽ ജങ്ഷന് സമീപം വെച്ച് പോലീസ് തടഞ്ഞു പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് 0.18 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയും പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

English Summary:

On Thuneri state highway in Nadapuram, MDMA seized from three youths travelling in a car. Arrested are Kodanchery native Padikkalekkandi Ajmal 28, Edachery native Kandan Kullangara Jaseel 28, Purameri native Kulangarath Meethale Thayyullathil Shahid Irfan 26. Additional SI K Kunjikannan arrested them. 0.18 gram MDMA recovered from car. On Tuesday around 1.30 am, car coming from Peringathur to Nadapuram was stopped and checked near bus stop at Thuneri Vettummal Junction. Drug found during check of suspicious vehicle. Car also taken into police custody.**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381802/nadapuram-thuneri-road-mdma-seized-three-youth-arrested)