---
title: "കുടുംബത്തിന്റെ 'മാനം' കാക്കാൻ ക്രൂരത; സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോയ്ക്ക് പിന്നാലെ പെങ്ങളെ തല്ലിക്കൊന്ന് വാഹനാപകടമാക്കി നാടകം!"
english_title: "Ahmedabad Honour Killing 22 Year Old Woman Murdered By Father Brother Staged As Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381796/ahmedabad-honour-killing-22-year-old-woman-murdered-by-father-brother-staged-as-accident"
published_at: "2026-09-09T12:36:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa106b424f4d_ahmedabad-honour-killing-22-year-old-woman-murdered-by-father-brother-staged-as-accident.jpg"
keywords: ["Honour Killing", "Gujarat Crime News", "Ahmedabad Murder Case", "Crime Latest"]
---

# കുടുംബത്തിന്റെ 'മാനം' കാക്കാൻ ക്രൂരത; സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോയ്ക്ക് പിന്നാലെ പെങ്ങളെ തല്ലിക്കൊന്ന് വാഹനാപകടമാക്കി നാടകം!

> **Lead Summary:** **അഹമ്മദാബാദ് : **കൊടുംക്രൂരത.... യുവതിയെ പിതാവും സഹോദരനും ചേർന്ന് തലക്കടിച്ച് കൊലപ്പെടുത്തി. അഹമ്മദാബാദിലെ സർഖേജിലാണ് ഞെട്ടിക്കുന്ന സംഭവം. 22 കാരിയായ സോഫിയയാണ് ദാരുണമായി കൊല്ലപ്പെട്ടത്. യുവതിയെ പിതാവും സഹോദരനും ചേർന്ന് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനാപകടമാക്കി മാറ്റിയതായി പൊലീസ് കണ്ടെത്തി.

## Article Content

**അഹമ്മദാബാദ് : **കൊടുംക്രൂരത.... യുവതിയെ പിതാവും സഹോദരനും ചേർന്ന് തലക്കടിച്ച് കൊലപ്പെടുത്തി. അഹമ്മദാബാദിലെ സർഖേജിലാണ് ഞെട്ടിക്കുന്ന സംഭവം. 22 കാരിയായ സോഫിയയാണ് ദാരുണമായി കൊല്ലപ്പെട്ടത്. യുവതിയെ പിതാവും സഹോദരനും ചേർന്ന് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനാപകടമാക്കി മാറ്റിയതായി പൊലീസ് കണ്ടെത്തി.

സംഭവത്തിൽ യുവതിയുടെ സഹോദരൻ മുഹമ്മദ് ഹബീൽ (38), പിതാവ് മുഹമ്മദ് ഫാറൂഖ് നവാബ് ഖാൻ (56) എന്നിവരെ പൊലീസ് പ്രതിചേർത്തിട്ടുണ്ട്. സർഖേജ് പൊലീസ് സ്റ്റേഷനാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. കുറച്ചുമാസങ്ങൾക്ക് മുമ്പ് സോഫിയയും ഒരു പുരുഷ സുഹൃത്തും ഒന്നിച്ചുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് കുടുംബത്തിന് യുവതിയുടെ സ്വകാര്യ ജീവിതത്തിൽ സംശയങ്ങളും എതിർപ്പുകളുമുണ്ടായി.

ഇത് കുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തുമെന്നും മറ്റ് പെൺമക്കളുടെ വിവാഹ ആലോചനകളെ ബാധിക്കുമെന്നുമുള്ള ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ആഗസ്റ്റ് 12 രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സോഫിയയെ സഹോദരൻ ഹബീൽ ബൈക്കിൽ കൂട്ടിക്കൊണ്ടുപോവുകയും, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ആളൊഴിഞ്ഞ ഫത്തേവാടി പ്രദേശത്തുവെച്ച് ചുറ്റികകൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് മൃതദേഹം റോഡരികിൽ കിടത്തിയും ബൈക്ക് കേടുവരുത്തിയും ഇതൊരു വാഹനാപകടമാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ ശ്രമിച്ചു. എന്നാൽ പൊലീസ് സിസിടിവി ദൃശ്യങ്ങളും മൊഴികളും പരിശോധിച്ചതിലെ പൊരുത്തക്കേടുകൾ കണ്ടെത്തി നടത്തിയ ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശികളായ ഈ കുടുംബം അഹമ്മദാബാദിലെ ഫത്തേവാടിയിലാണ് താമസിക്കുന്നത്.

English Summary:

In Ahmedabad Gujarat, honour killing reported in Sarkhej. 22 year old woman Sofia murdered by father and brother by hitting on head and staged as road accident. Initially thought as normal accident but detailed police investigation revealed planned murder. Accused brother Mohammed Habeel 38 and father Mohammed Farooq Nawab Khan 56 arrested. Investigation handed over to Sarkhej police station. Few months ago a video of Sofia with male friend went viral, family had doubts and strong opposition about her private life. Fear that incident would tarnish family name and affect marriage proposals of other daughters led to crime, police said. On night of August 12 while returning from work at Niki Hospital Bopal, brother took her on bike. As per plan he took hammer from workshop and took her through isolated new road in Fatewadi to avoid CCTV and hit her on head brutally. After murder body laid near Advait Bungalows, damaged bike and self-inflicted injuries to stage as accident. Traffic police found discrepancies in statement after checking CCTV and travel time. On interrogation accused confessed. Family natives of Bulandshahr Uttar Pradesh currently residing in Fatewadi Ahmedabad.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381796/ahmedabad-honour-killing-22-year-old-woman-murdered-by-father-brother-staged-as-accident)