---
title: "പത്താം ക്ലാസ്സ് കഴിഞ്ഞവർക്ക് സുവർണാവസരം; ദക്ഷിണ റെയിൽവേയിൽ 4,038 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ മാത്രം 777 ഒഴിവുകൾ!"
english_title: "Southern Railway Apprentice Recruitment 4038 Vacancies Kerala 777 Posts Apply Online"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381779/southern-railway-apprentice-recruitment-4038-vacancies-kerala-777"
published_at: "2026-09-09T11:09:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0f18d0334c_southern-railway-apprentice-recruitment-4038-vacancies-kerala-777.jpg"
keywords: ["Railway Apprentice Jobs", "Southern Railway Recruitment", "Kerala Railway Jobs", "Apprentice Vacancy 2025"]
---

# പത്താം ക്ലാസ്സ് കഴിഞ്ഞവർക്ക് സുവർണാവസരം; ദക്ഷിണ റെയിൽവേയിൽ 4,038 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ മാത്രം 777 ഒഴിവുകൾ!

> **Lead Summary:** **** പത്താംക്ലാസ്സ്, പ്ലസ്ടു, ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണ റെയിൽവേയിൽ 4,038 അപ്രന്റിസ്ഷിപ്പ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 777 ഒഴിവുകൾ കേരളത്തിലാണ്.

## Article Content

**** പത്താംക്ലാസ്സ്, പ്ലസ്ടു, ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണ റെയിൽവേയിൽ 4,038 അപ്രന്റിസ്ഷിപ്പ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 777 ഒഴിവുകൾ കേരളത്തിലാണ്.

തമിഴ്നാട്ടിലെ പെരമ്പൂരിലെ കാര്യേജ് വർക്‌സ്, ഗോൾഡൻ റോക്കിലെ സെൻട്രൽ വർക്ക് ഷോപ്പ്, പോത്തനൂരിലെ സിഗ്‌നൽ ആൻഡ് ടെലികോം വർക്ക്‌ഷോപ്പ് എന്നിവിടങ്ങളിലെ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലും യൂനിറ്റുകളിലുമാണ് പരിശീലനം. കേരളത്തിൽ പാലക്കാട്, തിരുവനന്തപുരം എന്നീ ഡിവിഷനുകളിലാണ് ഒഴിവ്. പത്താംക്ലാസ്സ്, പ്ലസ്ടു, ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സതേൺ റെയിൽവേയുടെ അധികാരപരിധിയിൽ വരുന്ന കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, പുതുച്ചേരി, ആൻഡമാൻ ആൻഡ് നിക്കോബാർ, കർണാടക (ദക്ഷിണ കന്നഡ ജില്ല), ആന്ധ്രാപ്രദേശ് (നെല്ലൂർ, ചിറ്റൂർ ജില്ലകൾ) എന്നിവിടങ്ങളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

ട്രേഡുകൾ: ഫിറ്റർ, വെൽഡർ, പെയിന്റർ, വെൽഡർ(ജി ആൻഡ് ഇ), എം എൽ ടി (റേഡിയോളജി/പതോളജി/കാർഡിയോളജി), എം എം വി, എം എം ടി എം, സി ഒ പി എ/പി എ എസ് എ എ, ഇലക്ട്രീഷ്യൻ, മെക്കാനിക്ക് ആർ ആൻഡ് എ സി, അഡ്വാൻസ് വെൽഡർ, ഇലക്ട്രോണിക് മെക്കാനിക്ക്, ഡീസൽ മെക്കാനിക്ക്, കാർപെന്റർ, മെഷിനിസ്റ്റ്, സ്‌ട്രെക്ചറൽ വെൽഡർ, ഗ്യാസ് കട്ടർ, പെയിന്റർ (ജി), ഡ്രോട്‌സ്‌മാൻ (സിവിൽ), സി ഒ പി എ, വയർമാൻ, എസ് എസ് എ, ഇലക്ട്രിക്കൽ മെക്കാനിക്ക്, ടർണർ, ഇൻസ്റ്റന്റ് മെക്കാനിക്ക്, പ്ലംബർ.

ഫ്രഷർ കാറ്റഗറിയിൽ ഫിറ്റർ ആൻഡ് വെൽഡർ ട്രേഡിൽ രണ്ട് വർഷവും വെൽഡർ, മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ ട്രേഡുകളിലേക്ക് ഒരുവർഷവും മൂന്ന് മാസവുമാണ് പരിശീലനം. ഒരുവർഷമാണ് ഐ ടി ഐ ട്രേഡുകളിലേക്കുള്ള പരിശീലന കാലയളവ്.

*സ്റ്റൈപെൻഡ്: ഫ്രഷേഴ്‌സ് കാറ്റഗറിയിലെ പത്താംക്ലാസ്സ് യോഗ്യതയുള്ളവർക്ക് 8,200 രൂപയും പ്ലസ്ടു, ഐ ടി ഐ യോഗ്യതയുള്ളവർക്ക് 9,600 രൂപയും പ്രതിമാസ സ്റ്റൈപെൻഡായി ലഭിക്കും.*

*യോഗ്യത: ഫ്രഷർ കാറ്റഗറി- ഫിറ്റർ, പെയിന്റർ ആൻഡ് വെൽഡർ ട്രേഡുകളിലേക്ക് പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസ്സിൽ 50 ശതമാനത്തോടെയുള്ള വിജയം/തത്തുല്യം.*

*മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ ട്രേഡിലേക്ക് 50 ശതമാനം മാർക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഉൾപ്പെട്ട പ്ലസ്ടു.*

*ഐ ടി ഐ: പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസ്സിൽ 50 ശതമാനം മാർക്കോടെയുള്ള വിജയവും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ ടി ഐയും (എൻ സി വി ടി/ എസ് സി വി ടി).*

*പ്രായം: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽ കുറഞ്ഞത് 15 വയസ്സ് പൂർത്തിയായിരിക്കണം.*

*ഫ്രഷേഴ്സ് വിഭാഗക്കാർക്ക് 22 വയസ്സും എക്‌സ് ഐ ടി ഐ/എം എൽ ടി വിഭാഗക്കാർക്ക് 24 വയസ്സും പൂർത്തിയായിരിക്കാൻ പാടില്ല.*

*ഉയർന്ന പ്രായപരിധിയിൽ ഭിന്നശേഷിക്കാർക്ക് പത്ത് വർഷവും എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും.*

**അപേക്ഷാ ഫീസ്: **വനിതകൾക്കും എസ് സി/എസ് ടി വിഭാഗക്കാർക്കും ഭിന്നശേഷി വിഭാഗ ക്കാർക്കും അപേക്ഷാ ഫീസ് ബാധകമല്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം.

**തിരഞ്ഞെടുപ്പ്: **യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കിയാകും തിരഞ്ഞെടുക്കുക. അപേക്ഷകർ ഡോക്യുമെന്റ് വെരിഫിക്കേഷൻ സമയത്ത് നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അപേക്ഷ ഓൺലൈനായാണ് അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 27. **വിശദ വിവരങ്ങൾക്ക്** www.sr.indianrailways.gov.in സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381779/southern-railway-apprentice-recruitment-4038-vacancies-kerala-777)