---
title: "ഇത് സിനിമയല്ല മക്കളെ...! കാറിടിച്ച് പൊലീസുകാരന്റെ കാൽ തകർത്തു; അരക്കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ"
english_title: "Pala Drug Bust Three Arrested For Hitting Police With Car Cannabis Seized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381752/pala-police-attack-cannabis-seizure-three-arrested-rv-junction"
published_at: "2026-09-09T09:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0d4dc80553_pala-police-attack-cannabis-seizure-three-arrested-rv-junction.jpg"
keywords: ["Pala Cannabis Seizure", "Dansaf Attack", "Kerala Drug Bust"]
---

# ഇത് സിനിമയല്ല മക്കളെ...! കാറിടിച്ച് പൊലീസുകാരന്റെ കാൽ തകർത്തു; അരക്കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ

> **Lead Summary:** **പാലാ: **വാഹന പരിശോധനയ്ക്കിടെ കാറുകൊണ്ട് പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേരെ പൊലീസ് പിടികൂടി. ഈരാറ്റുപേട്ട നടക്കൽ കണിയാംകുന്നേൽ ഷാഹിദ് , തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ , എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**പാലാ: **വാഹന പരിശോധനയ്ക്കിടെ കാറുകൊണ്ട് പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേരെ പൊലീസ് പിടികൂടി. ഈരാറ്റുപേട്ട നടക്കൽ കണിയാംകുന്നേൽ ഷാഹിദ് , തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ , എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരുടെ കാറിൽനിന്ന് അര കിലോ കഞ്ചാവും കണ്ടെത്തി. ചൊവ്വ പകൽ ഒന്നിന് പാലാ ബൈപാസിലെ ആർവി ജങ്ഷനിലാണ് സംഭവം. ലഹരി കടത്ത് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. വേഗത്തിൽ മുന്നോട്ട് എടുത്ത് കാർ ഡാൻസാഫ് സംഘത്തിലെ എം എസ് അഭിലാഷിന്റെ (38) കാലിലൂടെ കയറ്റിയിറക്കി.

ഈ സമയം മറ്റ് വാഹനങ്ങളും നാട്ടുകാരും പൊലീസും ചേർന്ന് കാർ തടഞ്ഞു. വാഹനത്തിന്റെ ഗ്ലാസുകൾ ഉയർത്തി അകത്തിരുന്ന പ്രതികളെ പൊലീസ് ബലംപ്രയോഗിച്ച് പിടികൂടി. വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് 450 ഗ്രാമിലേറെ കഞ്ചാവ് കണ്ടെത്തിയത്. എറണാകുളത്തുനിന്ന് ഈരാറ്റുപേട്ട ഭാഗത്ത് വിൽപനയ്ക്ക് കഞ്ചാവുമായി പോയ സംഘമാണ് പിടിയിലായത്.

പതിവായി കഞ്ചാവ് കടത്ത് നടത്തിവരുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. നാലുമാസം മുമ്പ് മറ്റൊരു കേസിൽ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അജ്മലും മുഹമ്മദും ഓടി രക്ഷപ്പെട്ടിരുന്നു. കാറിടിച്ച് ഡാൻസാഫ് അംഗം അഭിലാഷിന് കാലിന് ഒടിവും ചതവുമുണ്ട്. ഗുരുതര പരിക്കേറ്റ അഭിലാഷ് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര ചികിത്സയിലാണ്. കഞ്ചാവ് കടത്തിന് പുറമെ വധശ്രമത്തിനും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

English Summary:

Three people arrested in Pala for trying to escape after hitting a policeman with a car during vehicle checking. Half kg cannabis recovered from car. Arrested are Shahid 29 of Kaniyamkunnel Nadakkal Erattupetta, Ajmal 33 of Puthanveettil Vengalloor Thodupuzha, Muhammed Sahal 30 of Vettikattuparambil Nettur Ernakulam. Incident happened at RV Junction, Pala Bypass at 1 pm Tuesday. While conducting checking after secret info about drug trafficking, accused sped car over leg of Dansaf team member MS Abhilash 38. Police along with locals and other vehicles stopped car and arrested accused inside by force after they rolled up windows. More than 450 gram cannabis seized. Gang was taking cannabis from Ernakulam to Erattupetta for sale. Police said they are habitual smugglers. Ajmal and Muhammed had escaped 4 months ago in another case. Abhilash suffered leg fracture and is in intensive care at private hospital Cherppunkal. Attempt to murder case also registered besides NDPS case. Accused remanded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381752/pala-police-attack-cannabis-seizure-three-arrested-rv-junction)