---
title: "വേർപിരിയാത്ത സ്നേഹം മരണത്തിലും ഒപ്പം; 12 മണിക്കൂർ വ്യത്യാസത്തിൽ അടുത്തടുത്ത വീടുകളിൽ ജീവൻ വെടിഞ്ഞ് സഹോദരിമാർ"
english_title: "Kochi Sisters Died Within 12 Hours Aluva Chengamanad Neduvannur Thanga Leela Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381747/kochi-sisters-died-12-hours-gap-aluva-chengamanad-sisters-death-"
published_at: "2026-09-09T08:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0cf035ce98_kochi-sisters-died-12-hours-gap-aluva-chengamanad-sisters-death.jpg"
keywords: ["Kochi Sisters Death", "Chengamanad News", "Sisters Died Together Kerala"]
---

# വേർപിരിയാത്ത സ്നേഹം മരണത്തിലും ഒപ്പം; 12 മണിക്കൂർ വ്യത്യാസത്തിൽ അടുത്തടുത്ത വീടുകളിൽ ജീവൻ വെടിഞ്ഞ് സഹോദരിമാർ

> **Lead Summary:** **കൊച്ചി: **മണിക്കൂറുകളുടെ ഇടവേളയിൽ സഹോദരിമാർ അടുത്തടുത്ത വീടുകളിൽ മരണപ്പെട്ടു. ആലുവ ചെങ്ങമനാട് നെടുവന്നൂർ പെരിങ്ങാടത്ത് തങ്ക ദാസൻ , അനുജത്തി ലീല എന്നിവരാണ് 12 മണിക്കൂർ വ്യത്യാസത്തിൽ അന്തരിച്ചത്. ഇരുവരും ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്നു.

## Article Content

**കൊച്ചി: **മണിക്കൂറുകളുടെ ഇടവേളയിൽ സഹോദരിമാർ അടുത്തടുത്ത വീടുകളിൽ മരണപ്പെട്ടു. ആലുവ ചെങ്ങമനാട് നെടുവന്നൂർ പെരിങ്ങാടത്ത് തങ്ക ദാസൻ , അനുജത്തി ലീല എന്നിവരാണ് 12 മണിക്കൂർ വ്യത്യാസത്തിൽ അന്തരിച്ചത്. ഇരുവരും ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു തങ്കയുടെ മരണം സംഭവിച്ചത്. ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു അന്ത്യം. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെ പത്തരയോടെ ലീലയും മരണത്തിന് കീഴടങ്ങി.

നെടുവന്നൂരിൽ അടുത്തടുത്ത വീടുകളിലായിരുന്നു ഇരുവരുടെയും താമസം. ലീലയുടെ മൃതദേഹം ഇന്നലെ കുറച്ചുസമയം സ്വന്തം വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ തങ്കയുടെ വീട്ടിലെത്തിച്ചു. തുടർന്ന് ഇരുവരുടെയും മരണാനന്തര ചടങ്ങുകൾ ഒരുമിച്ച് നടത്തി വൈകിട്ടോടെ സംസ്കാരം പൂർത്തിയാക്കി.

പരേതരായ കുഞ്ഞയ്യപ്പന്റെയും വള്ളിക്കുട്ടിയുടെയും മക്കളാണ് തങ്കയും ലീലയും. ചേർത്തല പാണാവള്ളി സ്വദേശിയായ പരേതനായ ദാസനാണ് തങ്കയുടെ ഭർത്താവ്. ധനീഷ്, ധന്യ എന്നിവരാണ് തങ്കയുടെ മക്കൾ. മരുമകൻ: രാജേഷ്. ലീല അവിവാഹിതയാണ്.

English Summary:

In Kochi sisters died within hours gap. Thanga Dasan 64 and younger sister Leela 52 of Peringadath Neduvannur Chengamanad Aluva died with 12 hours difference. Both were under treatment due to breathlessness. Thanga died around 10.30 pm Monday. Death was while being taken to Aluva District Hospital. Leela who was under treatment at Kalamassery Medical College Hospital also died yesterday morning around 10.30. Sisters were staying in adjacent houses in Neduvannur. Leela body kept for public viewing at own residence for some time yesterday and then brought to Thanga house around noon. Then death rituals of both conducted together and cremation held evening. Thanga and Leela are daughters of late Kunjayyappan and Vallikutty of Peringadath. Late Dasan native of Cherthala Panavally is Thanga husband. Children Dhaneesh Dhanya. Son in law Rajesh. Leela unmarried.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381747/kochi-sisters-died-12-hours-gap-aluva-chengamanad-sisters-death-)