---
title: "മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ പ്രകൃതിവിരുദ്ധപീഡനമെന്ന് പരാതി; മദ്രസ അധ്യാപകൻ അറസ്റ്റിൽ"
english_title: "Madrasa Teacher Arrested in Thiruvananthapuram Over Alleged Abuse of Two 10-Year-Old Boys"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381745/madrasa-teacher-arrested-thiruvananthapuram-alleged-abuse"
published_at: "2026-09-09T07:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0c343ed3cb_madrasa-teacher-arrested-thiruvananthapuram-alleged-abuse.jpg"
keywords: ["Alleged Abuse", "Child  Abuse", "Kerala Crime", "Thiruvananthapuram Crime News"]
---

# മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ പ്രകൃതിവിരുദ്ധപീഡനമെന്ന് പരാതി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ഷനീജ മൻസിലിൽ എൻ.ഇസ്മായിലിനെ ആണ് അറസ്റ്റുചെയ്തത്.

## Article Content

തിരുവനന്തപുരം: പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ഷനീജ മൻസിലിൽ എൻ.ഇസ്മായിലിനെ ആണ് അറസ്റ്റുചെയ്തത്.

വേളി മാധവപുരത്തെ മദ്രസയിലാണ് സംഭവമെന്ന് വലിയതുറ പോലീസ് പറഞ്ഞു. ഓഗസ്റ്റ് 24-നായിരുന്നു സംഭവം. മതപഠനത്തിനെത്തിയ കുട്ടികളെ ഇയാൾ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയമാക്കുകയായിരുന്നു.

കുട്ടികൾ വീട്ടിലെത്തി രക്ഷിതാക്കളോടു കാര്യം വെളിപ്പെടുത്തിയിരുന്നു. രക്ഷിതാക്കൾ വലിയതുറ പോലീസിൽ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

**English Summary:**

A madrasa teacher, N. Ismail (58) of Shanija Manzil, Kollam, was arrested by Valiyathura Police over a complaint alleging that two 10-year-old boys were subjected to unnatural sexual abuse. Police said the incident occurred on August 24 at a madrasa in Veli Madhavapuram. According to police, the children disclosed the incident to their parents after returning home. The parents then filed a complaint with Valiyathura Police. Ismail was subsequently arrested, produced before the court and remanded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381745/madrasa-teacher-arrested-thiruvananthapuram-alleged-abuse)