---
title: "നഗരസഭയുടെ 1.26 കോടി രൂപ തട്ടി; പട്ടികജാതി വനിതാ സ്വയം തൊഴിൽ പദ്ധതിയിലെ സബ്സിഡി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ"
english_title: " Thiruvananthapuram Corporation 1.26 Crore SC Women Subsidy Scam Accused Bindu Arrested Vigilance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381730/hiruvananthapuram-corporation-sc-women-subsidy-scam-bindu-arrested-1-26-crore"
published_at: "2026-09-08T22:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0421102495_hiruvananthapuram-corporation-sc-women-subsidy-scam-bindu-arrested-1-26-crore.jpg"
keywords: ["Thiruvananthapuram Corporation Scam", "SC Women Subsidy Fraud", "Vigilance Arrest", "Kerala Fraud Case"]
---

# നഗരസഭയുടെ 1.26 കോടി രൂപ തട്ടി; പട്ടികജാതി വനിതാ സ്വയം തൊഴിൽ പദ്ധതിയിലെ സബ്സിഡി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ വായ്പ തുകയുടെ സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

## Article Content

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ വായ്പ തുകയുടെ സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

തിരുവനന്തപുരം തിരുവല്ലം സ്വദേശിനിയായ എൽ. ബിന്ദു (47) ആണ് അറസ്റ്റിലായത്. നഗരസഭയുടെ 1.26 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംരംഭക ഗ്രൂപ്പുകൾക്ക് സബ്സിഡിയായി അനുവദിച്ച 1.26 കോടി രൂപ വിതരണം ചെയ്തതായി വ്യാജ രേഖകൾ ഉണ്ടാക്കിയ ശേഷം യഥാർഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാതെ ഈ തുക സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് ഫണ്ട് തട്ടിയെടുത്തത്.

8-ാം പ്രതിയായ ബിന്ദു മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയതായും 36 ലക്ഷം രൂപ ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു.

ഈ കേസിൽ തിരുവനന്തപുരം കോർപറേഷനിലെ മുൻ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ പ്രവീൺ രാജ്, മുൻ എസ്‌സി പ്രമോട്ടർമാരായ എസ്.സിന്ധു, അജിത, പട്ടം സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ സോണി, ആധാരം എഴുത്തുകാരനായ സുരേഷ് ബാബു എന്നിവരെ വിജിലൻസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

**English Summary:**

Thiruvananthapuram: Accused in the irregularity case related to subsidy for self-employment scheme for SC women arrested. L. Bindu (47) from Thiruvallam is arrested. Case alleges siphoning of Rs 1.26 crore of Corporation. Fake documents were made showing distribution of subsidy to entrepreneur groups and amount was diverted to private firm's bank accounts without giving benefits to real beneficiaries. Vigilance found Rs 36 lakh reached Bindu's account, 8th accused, after conspiring with others. Earlier vigilance arrested former industrial extension officer Praveen Raj, former SC promoters S. Sindhu, Ajitha, former manager of Pattam Service Cooperative Bank Sony, and document writer Suresh Babu. Arrested accused remanded by Vigilance court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381730/hiruvananthapuram-corporation-sc-women-subsidy-scam-bindu-arrested-1-26-crore)