---
title: "ഭോപ്പാലിലെ ആർമി ക്യാമ്പിൽ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി യുവസൈനികന് ദാരുണാന്ത്യം"
english_title: "Malayali Young Soldier Midlaj Dies Heart Attack Bopal Army Camp Kozhikode Mukkam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381717/bopal-army-camp-heart-attack-malayali-soldier-midlaj-mukkam-death"
published_at: "2026-09-08T19:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa019af38e37_assam-army-camp-heart-attack-malayali-soldier-midlaj-mukkam-death.jpg"
keywords: ["Malayali Soldier Death", "Heart Attack", "Bopal Army Camp"]
---

# ഭോപ്പാലിലെ ആർമി ക്യാമ്പിൽ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി യുവസൈനികന് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട്: ഭോപ്പാലിലെ ആര്‍മി ക്യാംപില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവസൈനികന് ദാരുണാന്ത്യം. കോഴിക്കോട് മുക്കം കാരമൂല സ്വദേശി കുറാമ്പ്ര(വലിയങ്ങ്) കുഞ്ഞാലിയുടെ മകന്‍ മിദ്‌ലാജ് ആണ് മരിച്ചത്.

## Article Content

കോഴിക്കോട്: ഭോപ്പാലിലെ ആര്‍മി ക്യാംപില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവസൈനികന് ദാരുണാന്ത്യം. കോഴിക്കോട് മുക്കം കാരമൂല സ്വദേശി കുറാമ്പ്ര(വലിയങ്ങ്) കുഞ്ഞാലിയുടെ മകന്‍ മിദ്‌ലാജ് ആണ് മരിച്ചത്.

ഭോപ്പാലിലെ ആര്‍മി ക്യാമ്പില്‍ വെച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ അദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്: ആമിന. ഭാര്യ: ഹന്ന തസ്‌നിം(ഗോതമ്പ് റോഡ്). മക്കള്‍: അഹമ്മദ് മാസിന്‍, മിന്‍സ ഫാത്തിമ. സഹോദരങ്ങള്‍: അഞ്ജു ഫാത്തിമ കൈതപ്പൊയില്‍, മിന്‍ഹാജ്.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നാളെ മൃതദേഹം നാട്ടിലെത്തിക്കും. തുടര്‍ന്ന് കാരമൂല ആസാദ് മെമ്മോറിയല്‍ യുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381717/bopal-army-camp-heart-attack-malayali-soldier-midlaj-mukkam-death)