---
title: "എ പ്ലസ് കിട്ടുമോയെന്ന ഭയം ജീവനെടുത്തു..! അരൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "Aroor 10th Class Student Found Dead At Home Police Investigation Onam Exam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381693/aroor-10th-class-student-found-dead-home-police-investigation"
published_at: "2026-09-08T16:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fe4fcd4bfd_aroor-10th-class-student-found-dead-home-police-investigation.jpg"
keywords: ["Student Death Alappuzha", "Kerala Student Death", "Aroor Police"]
---

# എ പ്ലസ് കിട്ടുമോയെന്ന ഭയം ജീവനെടുത്തു..! അരൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **അരൂർ: ** അരൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാർഡ് വാടക്കകത്ത് പള്ളിക്ക് സമീപം ഏറനാട്ടുപറമ്പിൽ കബീറിന്റെ മകൾ നാദിറ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

## Article Content

**അരൂർ: ** അരൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാർഡ് വാടക്കകത്ത് പള്ളിക്ക് സമീപം ഏറനാട്ടുപറമ്പിൽ കബീറിന്റെ മകൾ നാദിറ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

കുമ്പളങ്ങി ഒ.എൽ.എഫ്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു കുട്ടി. ഓണപ്പരീക്ഷയുടെ ഫലം വന്നതിന് പിന്നാലെ, വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുമോ എന്ന ആശങ്കയാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തിയതായി അരൂർ പൊലീസ് വ്യക്തമാക്കി.

എങ്കിലും, മരണകാരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ അരൂർ പൊലീസ് ആവശ്യമായ മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം അരൂക്കുറ്റി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും. അതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സെലീനയാണ് മാതാവ്; മുനീറ സഹോദരിയുമാണ്.

English Summary:

10th class girl student found dead inside house in Aroor. Deceased is Nadira 15 daughter of Kabeer of Eranattuparambil near Vadakkakath Palli first ward Ezhupunna panchayat. Incident was around 7 pm Monday. She was 10th class student of Kumbalangi OLF School. Aroor police said note indicating anxiety after Onam exam result found. However investigation regarding cause of death continuing. Aroor police reached spot and took further steps. Body shifted to Arookutty Government Hospital mortuary. After postmortem under leadership of police surgeon at Alappuzha Vandanam Medical College Hospital on Tuesday will be handed over to relatives. Mother Selina Sister Muneera.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381693/aroor-10th-class-student-found-dead-home-police-investigation)