---
title: "കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "Kozhikode Pannur Bike Hits Electric Post Accident Poonur Native Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381680/kozhikode-pannur-bike-electric-post-accident-poonur-native-death-prakashan"
published_at: "2026-09-08T15:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fd69041980_kozhikode-pannur-bike-electric-post-accident-poonur-native-death-prakashan.jpg"
keywords: ["Kozhikode Bike Accident", "Pannur Accident", "Poonur Native Death", "Kerala Road Accident"]
---

# കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ ഒതയോത്ത് ചാലിൽ പുറയിൽ പ്രകാശൻ ആണ് മരിച്ചത്.

## Article Content

കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ ഒതയോത്ത് ചാലിൽ പുറയിൽ പ്രകാശൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെ പന്നൂർ - നരിക്കുനി റോഡിൽ വെച്ചായിരുന്നു അപകടം. പ്രകാശൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381680/kozhikode-pannur-bike-electric-post-accident-poonur-native-death-prakashan)