---
title: "പൊന്നാനിയിൽ സ്വകാര്യ ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം; സ്കൂൾ വിദ്യാർഥികളടക്കം 18 പേർക്ക് പരിക്ക്"
english_title: "Ponnani Private Bus Fish Lorry Collision 18 Injured Students Accident Nariparambu Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381651/ponnani-private-bus-fish-lorry-collision-18-injured-nariparambu-malappuram"
published_at: "2026-09-08T12:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fb2c54373c_ponnani-private-bus-fish-lorry-collision-18-injured-nariparambu-malappuram.jpg"
keywords: ["Ponnani Accident", "Malappuram Bus Lorry Collision", "Students Injured", "Kerala Road Accident"]
---

# പൊന്നാനിയിൽ സ്വകാര്യ ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം; സ്കൂൾ വിദ്യാർഥികളടക്കം 18 പേർക്ക് പരിക്ക്

> **Lead Summary:** മലപ്പുറം: മലപ്പുറം നരിപ്പറമ്പിൽ ബസും ലോറിയും കൂട്ടിയിടച്ച് അപകടം. 18 പേർക്ക് പരിക്കേറ്റു. ഇവരെ ഇടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

മലപ്പുറം: മലപ്പുറം നരിപ്പറമ്പിൽ ബസും ലോറിയും കൂട്ടിയിടച്ച് അപകടം. 18 പേർക്ക് പരിക്കേറ്റു. ഇവരെ ഇടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇവരുടെ പരിക്കുകൾ ​ഗുരുതരമല്ല. ബസിലെ ഭൂരിഭാ​ഗം യാത്രക്കാരും വിദ്യാർഥികളായിരുന്നു. കുറ്റിപ്പുറത്ത് നിന്ന് പൊന്നാനിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

ചമ്രവട്ടത്ത് നിന്ന് ദേശിയപാതയിലേക്ക് വരുമ്പോഴാണ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ​ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു.

**English Summary:**

Malappuram: A collision between a private bus and a fish lorry at Nariparambu in Malappuram resulted in injuries to 18 people including school students. Injured were shifted to a private hospital in Edappal, injuries not serious. Most passengers in bus were students. Bus was going from Kuttippuram to Ponnani and collided with lorry while coming from Chamravattam to national highway. Traffic was completely disrupted after accident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381651/ponnani-private-bus-fish-lorry-collision-18-injured-nariparambu-malappuram)