---
title: "മാസപ്പടി കേസ്: നിർണായക നീക്കവുമായി ഇഡി; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് കത്ത് നൽകി"
english_title: "CMRL Exalogic Case Report ED Writes To DGP Seeking Case Against Pinarayi Vijayan Mohammed Riyas Veena T"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381649/cmrl-exalogic-case-ed-letter-dgp-pinarayi-vijayan-riyaas-veena-report"
published_at: "2026-09-08T12:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fb0af9653d_cmrl-exalogic-case-ed-letter-dgp-pinarayi-vijayan-riyaas-veena-report.jpg"
keywords: ["Masappadi Case", "CMRL Exalogic Case", "Pinarayi Vijayan", "PA Mohammed Riyas", "Veena T"]
---

# മാസപ്പടി കേസ്: നിർണായക നീക്കവുമായി ഇഡി; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് കത്ത് നൽകി

> **Lead Summary:** തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇ ഡി ഡിജിപിക്ക് കത്തയച്ചു.

## Article Content

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇ ഡി ഡിജിപിക്ക് കത്തയച്ചു.

മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, എക്‌സാലോജിക് എം ഡി വീണ ടി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ റിപ്പോര്‍ട്ടിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ഇ.ഡി. ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു.

നിര്‍ണായകമായ പല രേഖകളും ലഭിച്ചതായി ഇ.ഡി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോടികളുടെ ഹവാല ഇടപാട് നടന്നുവെന്നും ഇതിന്റെ വിവരങ്ങള്‍ വീണയെഴുതിയ കുറിപ്പില്‍നിന്നു ലഭിച്ചുവെന്നും ഇ.ഡി അറിയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായി ഇ.ഡി പൊലീസ് മേധാവിക്കു കത്തയച്ചിരിക്കുന്നത്.

**English Summary:**

Thiruvananthapuram: As per a report, Enforcement Directorate has made crucial move in CMRL-Exalogic dubious financial transaction case. Report says ED has written to DGP demanding case under Prevention of Corruption Act against Opposition leader Pinarayi Vijayan, former minister Mohammed Riyas and Exalogic MD Veena T, and to register FIR based on evidences in report. Report also says ED conducted searches at house of Pinarayi Vijayan, friends of Mohammed Riyas and offices across state and claimed to have obtained crucial documents, and that details of crores of hawala transactions were obtained from notes written by Veena. No official confirmation from ED or DGP office mentioned in report.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381649/cmrl-exalogic-case-ed-letter-dgp-pinarayi-vijayan-riyaas-veena-report)