---
title: "മാണി സി കാപ്പന്റെ എംഎൽഎ സ്ഥാനം തെറിക്കുമോ? അയോഗ്യനാക്കണമെന്ന് ആവശ്യം, സ്പീക്കർക്ക് കത്ത് നൽകി"
english_title: "Plea To Disqualify Pala MLA Mani C Kappan After Conviction In Cheque Cases Complainant Writes To Speaker"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381644/plea-to-disqualify-pala-mla-mani-c-kappan-after-cheque-case-conviction"
published_at: "2026-09-08T11:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fa85ec66d0_plea-to-disqualify-pala-mla-mani-c-kappan-after-cheque-case-conviction.jpg"
keywords: ["Mani C Kappan", "Pala MLA Disqualification", "Cheque Case"]
---

# മാണി സി കാപ്പന്റെ എംഎൽഎ സ്ഥാനം തെറിക്കുമോ? അയോഗ്യനാക്കണമെന്ന് ആവശ്യം, സ്പീക്കർക്ക് കത്ത് നൽകി

> **Lead Summary:** തിരുവനന്തപുരം: ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി പരാതിക്കാരൻ. പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്റെ അഭിഭാഷകനാണ് കത്ത് നൽകിയത്.

## Article Content

തിരുവനന്തപുരം: ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി പരാതിക്കാരൻ. പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്റെ അഭിഭാഷകനാണ് കത്ത് നൽകിയത്.

മാണി സി കാപ്പന് മൂന്നര വർഷത്തെ തടവ് ശിക്ഷയുണ്ടെന്നും ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ കോടതി ഉത്തരവില്ലെന്നും പരാതിക്കാരൻ കത്തിൽ പറഞ്ഞു. രണ്ടു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷയുണ്ടെങ്കിൽ അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം കാപ്പനെ മാറ്റിനിർത്തണമെന്നാണ് ആവശ്യം.

പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേഷ് മേനോൻ്റെ പരാതിയിലടക്കം നാല് കേസുകളിലാണ് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി കാപ്പനെ ഒരുവർഷം തടവിന് ശിക്ഷിച്ചത്.

വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. മൂന്നുകോടിയിലധികം രൂപ മാണി സി കാപ്പൻ തട്ടിയെടുത്തുവെന്നാണ് കേസ്.

അതേസമയം ഇക്കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചതോടെ മാണി സി കാപ്പന് ആശ്വാസമായി. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നാണ് കോടതിയുടെ നടപടി.

ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് മാണി സി കാപ്പൻ്റെ തീരുമാനം. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കാപ്പൻ്റെ നിലപാട്. വിധിക്കെതിരെ അപ്പീൽ നൽകാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമവിധി വന്നിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.

അതേസമയം മാണി സി കാപ്പനെതിരായ വിധി രാഷ്ട്രീയ ആയുധമാക്കുകയാണ് ഇടതുപക്ഷം. സംഭവം പാലാ നിയോജക മണ്ഡലത്തിന് തന്നെ അപമാനകരമാണെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

**English Summary:**

Thiruvananthapuram: Complainant in cheque case sought disqualification of Pala MLA Mani C Kappan after conviction, with his lawyer submitting letter to Speaker. Letter says Kappan got three and a half years imprisonment with no order to run sentences concurrently, and under Representation of People Act provision for disqualification for over two years imprisonment, Pala seat should be declared vacant. Four cases including complaint by NRI businessman Dinesh Menon alleging cheating over Kannur airport share promise, Mumbai Borivali Magistrate court sentenced Kappan to one year each. Court had issued non-bailable warrant for absence at pronouncement. Case alleges cheating of over three crore rupees. Recently court withdrew NBW after Kappan appeared and applied, he plans to appeal within 30 days saying final judgment not yet and alleging political motives. Left is using verdict politically, Jose K Mani said incident is insult to Pala constituency.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381644/plea-to-disqualify-pala-mla-mani-c-kappan-after-cheque-case-conviction)