---
title: "‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം, ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് ഡിസിസി ജനറൽ സെക്രട്ടറി"
english_title: "Kozhikode DCC General Secretary Shajir Arafath Criticizes MLA Ramya Haridas Facebook Post Controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381631/dcc-general-secretary-shajir-arafath-criticizes-mla-ramya-haridas"
published_at: "2026-09-08T11:02:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f9ee5a38b6_dcc-general-secretary-shajir-arafath-criticizes-mla-ramya-haridas.jpg"
keywords: ["Ramya Haridas", "Shajir Arafath", "Kozhikode DCC", "Congress Controversy"]
---

# ‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം, ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് ഡിസിസി ജനറൽ സെക്രട്ടറി

> **Lead Summary:** കോഴിക്കോട്: രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ വിമർശനവുമായി കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി ഷാജിര്‍ അറാഫത്ത് രംഗത്തെത്തി. രമ്യ ജനങ്ങളെയും പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും അവഹേളിച്ചുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഷാജിര്‍ വിമര്‍ശിച്ചു.

## Article Content

കോഴിക്കോട്: രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ വിമർശനവുമായി കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി ഷാജിര്‍ അറാഫത്ത് രംഗത്തെത്തി. രമ്യ ജനങ്ങളെയും പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും അവഹേളിച്ചുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഷാജിര്‍ വിമര്‍ശിച്ചു.

കെപിസിസി വൈസ് പ്രസിഡന്റ് എന്ന പദവിക്ക് ഒട്ടും അര്‍ഹയല്ലെന്ന് രമ്യ തെളിയിച്ചിരിക്കുകയാണെന്നും ഷാജിര്‍ ആരോപിച്ചു. 'ജനങ്ങളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയെയും അവഹേളിച്ച് കെപിസിസി വൈസ് പ്രസിഡന്റ് എന്ന പദവിക്ക് ഒട്ടും അര്‍ഹയല്ല താനെന്ന് തെളിയിച്ച രമ്യ ഹരിദാസിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ് നേതൃത്വം കാണിക്കണം.

ഇല്ലെങ്കില്‍ പാര്‍ട്ടി വലിയ വില നല്‍കേണ്ടി വരും', ഷാജിര്‍ അറാഫത്ത് കുറിച്ചു. ചിറയിന്‍കീഴിലെ കയ്യാങ്കളിക്ക് പിന്നാലെയാണ് രമ്യയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം രൂക്ഷമായിരിക്കുന്നത്. പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ഈ അതൃപ്തി കൂട്ടുന്നതിന് കാരണമായിട്ടുണ്ട്.

പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസില്‍ കത്ത് നല്‍കിയത്. എന്നാല്‍ രമ്യയുടെ കത്ത് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മടക്കിയിരുന്നു.

ചിറയിന്‍കീഴില്‍ തമ്മില്‍ തല്ല് നടന്ന ദിവസത്തെ തീയതിയില്‍ തയ്യാറാക്കിയ കത്ത് ഇന്നലെയാണ് നിയമസഭയില്‍ എത്തിയത്. പാര്‍ട്ടി അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പുറത്താക്കിയ പ്രദീപിനെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ ആയിരുന്നു രമ്യയുടെ ശ്രമം.

മെയ് 21 മുതല്‍ മുന്‍കാലപ്രാബല്യത്തില്‍ നിയമിക്കണമെന്നായിരുന്നു ആവശ്യം. മുന്‍കാല പ്രാബല്യത്തില്‍ നിയമിക്കാന്‍ കഴിയില്ലെന്നായിരുന്നു നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചത്. ഇതോടെയാണ് കത്ത് മടക്കിയത്. രമ്യ വീണ്ടും ഇക്കാര്യമാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയേക്കുമെന്ന് സൂചനയുണ്ട്.

**ഷാജിർ അറാഫത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്**

*ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ച് കെപിസിസി വൈസ് പ്രസിഡണ്ട് എന്ന പദവിക്ക് ഒട്ടും അർഹയല്ല താനെന്ന് തെളിയിച്ച രമ്യ ഹരിദാസിനെ പാർട്ടിയിൽനിന്ന് മാറ്റിനിർത്താനുള്ള ആർജ്ജവം കോൺഗ്രസ് നേതൃത്വം കാണിക്കണം ഇല്ലായെങ്കിൽ പാർട്ടി വലിയ വില നൽകേണ്ടിവരും.*

**English Summary:**

Kozhikode: Kozhikode DCC General Secretary Shajir Arafath criticized MLA Ramya Haridas in a Facebook post, alleging she insulted people, party and workers and proved she is not worthy of KPCC Vice President post. He demanded Congress leadership show courage to sideline her or party will pay heavy price. Criticism intensified after Chirayinkeezhu scuffle. Move to include Palayam Pradeep, expelled for indiscipline, in personal staff with retrospective effect from May 21 added to discontent. Ramya gave letter to Assembly Secretary's office, but Speaker Thiruvanchoor Radhakrishnan returned it as retrospective appointment not possible. The letter dated on day of scuffle reached Assembly yesterday. Indication that Ramya may give letter again.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381631/dcc-general-secretary-shajir-arafath-criticizes-mla-ramya-haridas)