---
title: "നീയെന്താടി ഇവിടെ? ആൺസുഹൃത്തിനൊപ്പം പാർക്കിലിരുന്നത് ചോദ്യം ചെയ്ത് ആക്രമണം, തലശ്ശേരിയിൽ സഹോദരന്റെ ക്രൂരമർദ്ദനത്തിൽ യുവതിക്ക് പരിക്ക്"
english_title: "Kannur Woman Beaten By Brother For Sitting With Male Friend In Thalassery Park Near Court Phone Damaged Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381627/kannur-woman-beaten-by-brother-sitting-with-male-friend-thalassery-park-case"
published_at: "2026-09-08T10:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f98467ec4d_kannur-woman-beaten-by-brother-sitting-with-male-friend-thalassery-park-case.jpg"
keywords: ["Thalassery Park Assault", "Brother Beats Sister"]
---

# നീയെന്താടി ഇവിടെ? ആൺസുഹൃത്തിനൊപ്പം പാർക്കിലിരുന്നത് ചോദ്യം ചെയ്ത് ആക്രമണം, തലശ്ശേരിയിൽ സഹോദരന്റെ ക്രൂരമർദ്ദനത്തിൽ യുവതിക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ : **തലശ്ശേരി കോടതിക്ക് സമീപമുള്ള പാർക്കിൽ ആൺസുഹൃത്തിനൊപ്പം ഇരുന്ന 33 കാരിയായ യുവതിയെ സഹോദരൻ മർദ്ദിച്ചു. ചമ്പാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

## Article Content

**കണ്ണൂർ : **തലശ്ശേരി കോടതിക്ക് സമീപമുള്ള പാർക്കിൽ ആൺസുഹൃത്തിനൊപ്പം ഇരുന്ന 33 കാരിയായ യുവതിയെ സഹോദരൻ മർദ്ദിച്ചു. ചമ്പാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പാർക്കിൽ വെച്ച് മുഖത്തടിച്ചതായും, 38,000 രൂപ വിലവരുന്ന മൊബൈൽ ഫോണും ഹെഡ്‌സെറ്റും തകർത്തതായും പരാതിയിൽ പറയുന്നു. ലഹരി വിൽപ്പനക്കാരെന്ന് ആക്ഷേപിച്ചായിരുന്നു മർദ്ദനമെന്നും, ആൺസുഹൃത്തിനും പരിക്കേറ്റിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. മുൻപും സഹോദരൻ തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.

English Summary:

In Kannur, brother beat 33-year-old woman for sitting with male friend in park. Incident at park near Thalassery court. Phone worth 38,000 rupees and headset damaged. Complaint says hit on face. Brother abused them calling drug sellers. Police registered case on complaint of woman from Champad. Male friend also injured. Woman stated in complaint that brother had beaten her earlier too.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381627/kannur-woman-beaten-by-brother-sitting-with-male-friend-thalassery-park-case)