---
title: "28,000 രൂപവരെ ശമ്പളം, പ്രായപരിധി 35 വയസ്സ് വരെ! ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; അഭിമുഖം സെപ്റ്റംബർ 15-ന്"
english_title: "Sree Chitra Tirunal Institute Project Technical Support Recruitment Salary 28000 Interview September 15 Qualification"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381619/sree-chitra-tirunal-institute-project-technical-support-job-salary-28000-september-15-interview"
published_at: "2026-09-08T10:10:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f9332ba267_sree-chitra-tirunal-institute-project-technical-support-job-salary-28000-september-15-interview.jpg"
keywords: ["SCTIMST Recruitment", "Sree Chitra Tirunal Institute Jobs", "Project Technical Support Vacancy", "Kerala Jobs"]
---

# 28,000 രൂപവരെ ശമ്പളം, പ്രായപരിധി 35 വയസ്സ് വരെ! ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; അഭിമുഖം സെപ്റ്റംബർ 15-ന്

> **Lead Summary:** **(https://truevisionnews.com/**) ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്‌ട് ടെക്‌നിക്കൽ സപ്പോർട്ട് തസ്‌തികയിൽ തൊഴിലവസരം. സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഡെമോഗ്രാഫി, ഡാറ്റാ സയൻസ്, പബ്ലിക് ഹെൽത്ത്, എപ്പിഡെമിയോളജി, ക്ലിനിക്കൽ എപ്പിഡെമിയോളജി, ലൈഫ് സയൻസ് അല്ലെങ്കിൽ അനുയോജ്യമായ മറ്റ് വിഷയങ്ങളിൽ ബിരുദവും, സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്, ഡാറ്റാ മാനേജ്‌മെന്റ്, റിസർച്ച് എന്നീ മേഖലകളിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

## Article Content

**(https://truevisionnews.com/**) ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്‌ട് ടെക്‌നിക്കൽ സപ്പോർട്ട് തസ്‌തികയിൽ തൊഴിലവസരം. സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഡെമോഗ്രാഫി, ഡാറ്റാ സയൻസ്, പബ്ലിക് ഹെൽത്ത്, എപ്പിഡെമിയോളജി, ക്ലിനിക്കൽ എപ്പിഡെമിയോളജി, ലൈഫ് സയൻസ് അല്ലെങ്കിൽ അനുയോജ്യമായ മറ്റ് വിഷയങ്ങളിൽ ബിരുദവും, സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്, ഡാറ്റാ മാനേജ്‌മെന്റ്, റിസർച്ച് എന്നീ മേഖലകളിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

കൂടാതെ, മേൽപ്പറഞ്ഞ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ഡാറ്റാ സയൻസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ നാലുവർഷത്തെ ബിരുദമുള്ളവർക്കും ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

ബയോസ്റ്റാറ്റിസ്റ്റിക്സിലുള്ള പ്രാവീണ്യം, ഡാറ്റാ മാനേജ്‌മെന്റ്, സയന്റിഫിക് റിപ്പോർട്ട് റൈറ്റിംഗ് എന്നിവയിലുള്ള പരിചയവും അത്യന്താപേക്ഷിതമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 28,000 രൂപ പ്രതിമാസ ശമ്പളവും ഒപ്പം 20 ശതമാനം എച്ച്.ആർ.എയും (HRA) ലഭിക്കുന്നതാണ്.

ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 35 വയസ് വരെയാണ്. സെപ്‌റ്റംബർ 15 രാവിലെ 10.30 നാണ് അഭിമുഖം നടക്കുന്നത്. ഈ ഒഴിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി rect.sctimst.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

English Summary:

Opportunity to get job as Project Technical Support at Sree Chitra Tirunal Institute. Graduates in Statistics, Biostatistics, Demography, Data Science, Public Health, Epidemiology, Clinical Epidemiology, Life Science or any other suitable subject with three years experience in Statistical Analysis, Data Management or Research can apply. Also those with postgraduate degree in same subjects or four-year degree in Computer Science, Information Technology, Data Science or allied field can apply. Experience in Statistical Analysis, knowledge of statistical software like SAS, Python, knowledge of Biostatistics, experience in Data Management, Scientific Report Writing required. Salary 28,000 rupees plus 20 percent HRA. Age up to 35 years. Interview on September 15 at 10.30 am. Visit official website rect.sctimst.ac.in for more details.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381619/sree-chitra-tirunal-institute-project-technical-support-job-salary-28000-september-15-interview)