---
title: "ഇറക്കത്തിന് ശേഷം വീണ്ടും കുതിപ്പ്! സ്വർണം വാങ്ങാൻ പോകുന്നവർക്ക് ഇരുട്ടടി; സംസ്ഥാനത്ത് വില വീണ്ടും ഉയർന്നു"
english_title: "Kerala Gold Price Today September 9 Increase 110 Rupees Per Gram 113920 Per Pavan Silver Price"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381617/kerala-gold-price-today-september-9-increase-110-rupees-pavan-113920"
published_at: "2026-09-08T10:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f908a0d25d_kerala-gold-price-today-september-9-increase-110-rupees-pavan-113920.jpg"
keywords: ["Kerala Gold Price Today", "Gold Price Kerala", "Gold Rate Today Kerala"]
---

# ഇറക്കത്തിന് ശേഷം വീണ്ടും കുതിപ്പ്! സ്വർണം വാങ്ങാൻ പോകുന്നവർക്ക് ഇരുട്ടടി; സംസ്ഥാനത്ത് വില വീണ്ടും ഉയർന്നു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചത്. കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,240 രൂപയും ഒരു പവന് 1,13,920 രൂപയുമാണ് വില.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചത്. കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,240 രൂപയും ഒരു പവന് 1,13,920 രൂപയുമാണ് വില.

കഴിഞ്ഞ ദിവസം സ്വർണ വിലയിൽ ഗ്രാമിന് 60 രൂപയുടെ കുറവുണ്ടായിരുന്നു. അന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,130 രൂപയും പവന് 1,13,040 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിച്ചത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച് ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് വില.

English Summary:

Gold price increased in state today. 22 carat one gram gold increased by 110 rupees today. Today 22 carat one gram gold costs 14,240 rupees and one pavan costs 1,13,920 rupees as per Kerala Gold and Silver Merchants Association. Yesterday gold price had decreased by 60 rupees. Yesterday 22 carat gold was 14,130 per gram and 1,13,040 per pavan. Changes in international market gold price reflect in Kerala. Meanwhile silver price remains unchanged in state. Today gram costs 250 rupees and 10 grams 2,500 rupees.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381617/kerala-gold-price-today-september-9-increase-110-rupees-pavan-113920)