---
title: "പീഡനത്തിനൊടുവിൽ....അമ്മയ്ക്കും രണ്ട് മക്കൾക്കും പിന്നാലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നാമത്തെ കുഞ്ഞും മരിച്ചു, ജീവനൊടുക്കിയ ഗുസ്തിതാരത്തിന്റെ ഭർത്താവ് പിടിയിൽ"
english_title: "Wrestler Ashwini Manohar Paul’s Third Child Dies After Tragic Incident in Maharashtra "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381600/wrestler-ashwini-manohar-paul-third-child-dies"
published_at: "2026-09-08T08:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f79058b274_wrestler-ashwini-manohar-paul-third-child-dies.jpg"
keywords: ["Ashwini Manohar Paul Death", "Wrestling Champion", "Dowry Harassment", "Suicide"]
---

# പീഡനത്തിനൊടുവിൽ....അമ്മയ്ക്കും രണ്ട് മക്കൾക്കും പിന്നാലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നാമത്തെ കുഞ്ഞും മരിച്ചു, ജീവനൊടുക്കിയ ഗുസ്തിതാരത്തിന്റെ ഭർത്താവ് പിടിയിൽ

> **Lead Summary:** മുംബൈ: ഭർതൃവീട്ടിലെ പീഡനത്തിൽ മനംനൊന്തു ജീവനൊടുക്കിയ ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോളിന്റെ മൂന്നാമത്തെ കുട്ടിയും മരിച്ചു.

## Article Content

മുംബൈ: ഭർതൃവീട്ടിലെ പീഡനത്തിൽ മനംനൊന്തു ജീവനൊടുക്കിയ ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോളിന്റെ മൂന്നാമത്തെ കുട്ടിയും മരിച്ചു.

കോട്ടയുടെ മുകളിൽ നിന്നു ചാടിയ അശ്വിനി, മകൻ അജിങ്ക്യ, ഇരട്ടകളിൽ ഒരാളായ ക്രാന്തി എന്നിവർ അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരട്ടകളിൽ ഒരാളായ വീര മരിച്ചത്.

അശ്വിനിയുടെ ഭർത്താവ് മനോഹർ പോൾ, മനോഹറിന്റെ പിതാവ് അങ്കുഷ് പോൾ എന്നിവരെ സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തു. ഭർതൃമാതാവ് ഒളിവിലാണ്.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ഇരട്ടപെൺമക്കൾക്കു ജന്മം നൽകിയതിന്റെ പേരിലുമാണ് അശ്വിനി നിരന്തര പീഡനം നേരിട്ടത്. 2020ലായിരുന്നു വിവാഹം. പിറ്റേ വർഷം മകനും 2024ൽ ഇരട്ടക്കുട്ടികളും ജനിച്ചു.

പിന്നാലെയാണു ഭർതൃവീട്ടുകാരുടെ ഉപദ്രവം കൂടിയത്. പീഡനം സഹിക്കാനാകാതെ അശ്വിനി സർക്കാർ ജോലി രാജിവച്ചതും പ്രതിസന്ധി കൂട്ടി.

കഴിഞ്ഞ വ്യാഴാഴ്ച ധാരാശിവ് (ഉസ്മാനാബാദ്) ജില്ലയിലെ നൽദുർദ് കോട്ടയ്ക്കു മുകളിൽ മക്കളുമായി എത്തിയ അശ്വിനി 100 അടി താഴ്ചയിലേക്കു ചാടുകയായിരുന്നു. അശ്വിനി ദേശീയതലത്തിൽ 5 സ്വർണമെഡലും 6 വെള്ളിയും നേടിയിട്ടുണ്ട്.

**English Summary: **

National-level wrestler Ashwini Manohar Paul’s third child, Veer, has died while undergoing treatment for serious injuries following the incident in Maharashtra. Ashwini, her son Ajinkya and one of her twin daughters, Kranti, had died at the scene after Ashwini jumped from Naldurg Fort in Dharashiv (Osmanabad) district. Her husband Manohar Paul and his father Ankush Paul were arrested on charges of dowry harassment and abetment of suicide, while her mother-in-law is reportedly absconding. Ashwini had won five national-level gold medals and six silver medals.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381600/wrestler-ashwini-manohar-paul-third-child-dies)