---
title: "വൈദ്യുതി തകരാർ പരിഹരിച്ച് പോസ്റ്റിൽ നിന്നിറങ്ങവേ അപകടം; തൃശൂരിൽ കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു"
english_title: "KSEB Contract Employee Dies Of Electrocution In Thrissur Paliyekkara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381582/kseb-contract-employee-dies-electrocution-thrissur-paliyekkara"
published_at: "2026-09-07T22:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f6b0b44d17_thiruvananthapuram-woman-dies-electric-shock-mike.jpg"
keywords: ["Shock Death", "KSEB Electrocution Death", "Marathakkara KSEB Office"]
---

# വൈദ്യുതി തകരാർ പരിഹരിച്ച് പോസ്റ്റിൽ നിന്നിറങ്ങവേ അപകടം; തൃശൂരിൽ കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **തൃശൂർ: **വൈദ്യുതി പോസ്റ്റിലെ തകരാർ പരിഹരിച്ച് താഴെയിറങ്ങുന്നതിനിടെ കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കെ.എസ്.ഇ.ബി മരത്താക്കര സെക്ഷൻ ഓഫീസിലെ കരാർ ജീവനക്കാരനും പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി കോട്ടായി പരുത്തിപ്പുള്ളി സ്വദേശിയുമായ തോട്ടക്കര വീട്ടിൽ രാധാകൃഷ്ണൻ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ പാലിയേക്കരയിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

## Article Content

**തൃശൂർ: **വൈദ്യുതി പോസ്റ്റിലെ തകരാർ പരിഹരിച്ച് താഴെയിറങ്ങുന്നതിനിടെ കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കെ.എസ്.ഇ.ബി മരത്താക്കര സെക്ഷൻ ഓഫീസിലെ കരാർ ജീവനക്കാരനും പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി കോട്ടായി പരുത്തിപ്പുള്ളി സ്വദേശിയുമായ തോട്ടക്കര വീട്ടിൽ രാധാകൃഷ്ണൻ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ പാലിയേക്കരയിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

പാലിയേക്കര പഴയ ദേശീയപാതയോരത്തെ വൈദ്യുതി പോസ്റ്റിൽ വെച്ചാണ് രാധാകൃഷ്ണന് ഷോക്കേറ്റത്. സമീപത്തെ കെട്ടിടത്തിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടെന്ന പരാതിയെ തുടർന്ന് പരിശോധനയ്ക്കായി എത്തിയതായിരുന്നു ഇയാൾ. പോസ്റ്റിൽ കയറി തകരാർ പരിഹരിച്ച് തിരികെ താഴേക്ക് ഇറങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാധാകൃഷ്ണന് ഷോക്കേൽക്കാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പുതുക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. ശാരദയാണ് പരേതനായ രാധാകൃഷ്ണന്റെ ഭാര്യ. മക്കൾ: ശരത്ത്, സായൂജ്. സഹോദരങ്ങൾ: രമേഷ്, രതീഷ്. സംസ്‌കാരം പിന്നീട് നടക്കും.

**English Summary:**

A 50-year-old KSEB contract worker died of electrocution while descending from an electric pole in Thrissur. The deceased has been identified as Radhakrishnan, a native of Paruthippully, Palakkad, who was working under the Marathakkara KSEB section office. The accident occurred on Monday evening at Paliyekkara along the old national highway, where Radhakrishnan had climbed a pole to resolve a power outage complaint. While descending after rectifying the fault, he suffered an electric shock and fell down. Though he was rushed to a private hospital in Thrissur, he could not be saved. Puthukkad Police and KSEB officials have initiated an investigation into the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381582/kseb-contract-employee-dies-electrocution-thrissur-paliyekkara)