---
title: "തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചു; പി.എ. മുഹമ്മദ് റിയാസും വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്"
english_title: "Court Summons Minister PA Mohamed Riyas And Veena T Affidavit Omission Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381581/court-summons-minister-pa-mohamed-riyas-veena-affidavit-omission-case"
published_at: "2026-09-07T22:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ef16aed915_court-summons-minister-pa-mohamed-riyas-veena-affidavit-omission-case.jpg"
keywords: ["PA Mohamed Riyas", "Court Summons", "Veena T", "CMRL Case", "Thiruvananthapuram Sessions Court", "Beypore Election Affidavit Case"]
---

# തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചു; പി.എ. മുഹമ്മദ് റിയാസും വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്

> **Lead Summary:** തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കവെ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും ഭാര്യ വീണ ടി.യും നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്.

## Article Content

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കവെ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും ഭാര്യ വീണ ടി.യും നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്.

തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എ. നസീറയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വരും ഒക്ടോബർ 15-ന് രണ്ടുപേരും നേരിട്ട് ഹാജരാകാനാണ് സമൻസ് അയച്ചിരിക്കുന്നത്.

മന്ത്രി റിയാസിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര പി. നാഗരാജ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ബേപ്പൂർ മണ്ഡലത്തിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ, ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനിയുമായി കരാറോ ബിസിനസ് ബന്ധങ്ങളോ ഉണ്ടോയെന്ന കോളത്തിൽ റിയാസ് വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. വീണയുടെ വരുമാനത്തിൽ സി.എം.ആർ.എല്ലിൽ (CMRL) നിന്ന് ലഭിച്ച 1.72 കോടി രൂപയുടെ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു സ്ഥാനാർത്ഥി മത്സരിക്കുമ്പോൾ കുടുംബത്തിന്റെ മുഴുവൻ സ്വത്തുവിവരങ്ങളും സാമ്പത്തിക ഇടപാടുകളും നാമനിർദ്ദേശ പത്രികയിൽ വ്യക്തമാക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ കോടതി ഇരുവരെയും നേരിട്ട് വിളിപ്പിച്ചത്. മുൻപ് ഈ വിഷയവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര നാഗരാജ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇടപെടാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.

**English Summary:**

The Thiruvananthapuram District Principal Sessions Court has ordered Minister P.A. Mohamed Riyas and his wife Veena T. to appear in person on October 15 regarding a petition alleging non-disclosure of financial details in the election affidavit. Judge A. Naseera issued the order on a petition filed by Adv. Neyyattinkara P. Nagaraj seeking criminal action against Riyas. The petitioner alleged that Riyas suppressed details about his wife's business ties and failed to declare ₹1.72 crore received from CMRL during the Assembly election from Beypore. The Sessions Court issued the summons after the petitioner moved the higher court when a lower magistrate court declined to intervene.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381581/court-summons-minister-pa-mohamed-riyas-veena-affidavit-omission-case)