---
title: "പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കളരി ആശാന് 17 വർഷം കഠിനതടവും പിഴയും"
english_title: "Haripad Pocso Case Kalari Master Sentenced To 17 Years Rigorous Imprisonment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381574/haripad-pocso-case-kalari-master-sentenced-17-years-imprisonment"
published_at: "2026-09-07T22:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9eeba3ad605_haripad-pocso-case-kalari-master-sentenced-17-years-imprisonment.jpg"
keywords: ["Haripad Pocso Court", "Kalari Master Pocso Case", "Pocso Case"]
---

# പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കളരി ആശാന് 17 വർഷം കഠിനതടവും പിഴയും

> **Lead Summary:** **ഹരിപ്പാട്: **കളരി അഭ്യസിക്കാനെത്തിയ 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കളരി ആശാന് കഠിന തടവും പിഴയും വിധിച്ച് കോടതി. കളരി ഗുരുവായ കരുവാറ്റ വടക്ക് മുറിയിൽ എണ്ണയ്ക്കാട്ടുചാലിൽ വീട്ടിൽ പ്രദീപി നെയാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ് ജി. ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 17 വർഷം കഠിനതടവും 1,25,000 രൂപ പിഴയുമാണ് ശിക്ഷാവിധി. പിഴ ഒടുക്കാത്ത പക്ഷം 14 മാസം അധിക തടവ് അനുഭവിക്കണം.

## Article Content

**ഹരിപ്പാട്: **കളരി അഭ്യസിക്കാനെത്തിയ 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കളരി ആശാന് കഠിന തടവും പിഴയും വിധിച്ച് കോടതി. കളരി ഗുരുവായ കരുവാറ്റ വടക്ക് മുറിയിൽ എണ്ണയ്ക്കാട്ടുചാലിൽ വീട്ടിൽ പ്രദീപി നെയാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ് ജി. ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 17 വർഷം കഠിനതടവും 1,25,000 രൂപ പിഴയുമാണ് ശിക്ഷാവിധി. പിഴ ഒടുക്കാത്ത പക്ഷം 14 മാസം അധിക തടവ് അനുഭവിക്കണം.

2025 ഫെബ്രുവരി മാസത്തിൽ അന്നത്തെ അമ്പലപ്പുഴ ഇൻസ്പെക്ടറായിരുന്ന പ്രതീഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്.ഐ ഹാഷിം കെ.എച്ച് ആണ്. അന്വേഷണ സംഘത്തിൽ എസ്.ഐ അനീഷ് കെ. ദാസ്, സീനിയർ സി.പി.ഒ മുഹമ്മദ് ഷഫീഖ്, സി.പി.ഒമാരായ ജയിംസ്, അനു ആന്റപ്പൻ, അഞ്ജു രാജു എന്നിവരും ഉണ്ടായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. രഘു എസ്. കോടതിയിൽ ഹാജരായി. എ.എസ്.ഐമാരായ വാണി പീതാംബരൻ, സതീഷ് കെ.സി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. വിചാരണ വേഗത്തിൽ പൂർത്തിയാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്.

**English Summary:**

A Haripad Fast Track POCSO Court has sentenced a 47-year-old Kalari master, Pradeep, to 17 years of rigorous imprisonment and imposed a fine of ₹1,25,000 for attempting to sexually assault a 12-year-old girl who came to learn Kalari. Failure to pay the fine will result in an additional 14 months of imprisonment. The case was registered in February 2025 by Ambalapuzha Inspector Pratheesh Kumar, and the charge sheet was submitted by SI Hashim K.H. Special Prosecutor Adv. Raghu S. represented the prosecution during the trial.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381574/haripad-pocso-case-kalari-master-sentenced-17-years-imprisonment)